kerala

മന്ത്രിമാരുടെ ഓഫീസില്‍ സ്വപ്‌ന എല്ലാ സമയവും കയറിയിറങ്ങിയിരുന്നത് മറച്ചുവെക്കാനാണ് സിസിടിവി ദൃശ്യങ്ങള്‍ നല്‍കാത്തത്; പി കെ കുഞ്ഞാലിക്കുട്ടി

By Test User

August 21, 2020

മലപ്പുറം: സംസ്ഥാന സര്‍ക്കാറിന്റെ വിശ്വാസ്യത പൂര്‍ണമായും തകര്‍ന്നെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. സ്വര്‍ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണത്തിനൊപ്പം സംസ്ഥാന തലത്തിലും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വപ്ന മന്ത്രിമാരുടെ ഓഫീസില്‍ എല്ലാ സമയവും കയറിയിറങ്ങുകയായിരുന്നു. ഇത് മറച്ച് വെക്കാനാണ് സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ സമര്‍പ്പിക്കാന്‍ വൈകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലൈഫ് മിഷന്‍ പദ്ധതി സംസ്ഥാനത്തെ സംബന്ധിച്ച് നാണക്കേടായി മാറി. എല്ലാ വകുപ്പുകളിലും അഴിമതി നടക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.തദ്ദേശ തെരഞ്ഞെടുപ്പിനെ യുഡിഎഫ് ആത്മവിശ്വാസത്തോടെ നേരിടും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് സമാനമാകും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്. വരാനിരിക്കുന്ന രണ്ട് തെരഞ്ഞെടുപ്പും യുഡിഎഫ് തൂത്തുവാരും. തെരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ചു സര്‍വകക്ഷി യോഗം വിളിക്കണമെന്ന് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.