kerala

ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്കു ഗുണകരമാകുന്നത് പ്രതിപക്ഷ അനൈക്യമാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

By webdesk15

March 09, 2023

ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്കു ഗുണകരമാകുന്നത് പ്രതിപക്ഷ അനൈക്യമാണെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടി പറഞ്ഞു.മതേതര ശക്തികൾ ഭിന്നിച്ചു നിൽക്കുന്നത് രാജ്യത്തിന് ദോഷം ചെയ്യും.‘കോണ്‍ഗ്രസ് മുക്ത ഭാരതം’ എന്നു പറയുന്നതും ‘കോണ്‍ഗ്രസ് ഇതരമുന്നണി’ എന്നു പറയുന്നതും ഒരേ ഫലമാണ് ഉണ്ടാക്കുക .രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സമാപനത്തില്‍ സിപിഎം പങ്കെടുക്കാതിരുന്നതു രാഷ്ട്രീയമായി അപക്വമായ തീരുമാനമാണ്

മുസ്‌ലിം ലീഗ് 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സമകാലിക ഇന്ത്യ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.