റിയോ ഡി ജനീറോ: ബ്രസീലിയന്‍ ക്ലബ് ഫുട്‌ബോള്‍ താരങ്ങള്‍ സഞ്ചരിച്ച വിമാനം കൊളംബിയയില്‍ തകര്‍ന്നു വീണു. കൊളംബിയയിലെ മെഡ്‌ലിയല്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം. ഒമ്പത് ജീവനക്കാരുള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 81 പേരും മരിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

plane-737649
ബൊളീവിയയില്‍ നിന്ന് കൊളംബിയയിലേക്ക് വന്ന ബ്രിട്ടീഷ് എയ്‌റോസ്‌പെയ്‌സ് വിമാനമാണ് തകര്‍ന്നു വീണത്.

cyaargrxeauzcjd

ഇന്ധനം തീര്‍ന്നതാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
കോപ്പ സുഡഅമേരിക്ക ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായി പുറപ്പെട്ട ചെപ്‌കോയിന്‍സ് എന്ന ഫുട്‌ബോള്‍ ടീം ഉള്‍പ്പെടെ 81 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. കൊളംബിയയിലെ അത്‌ലറ്റിക്കോ നാഷണല്‍ ക്ലബിനെതിരെ ബുധനാഴ്ച നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു താരങ്ങള്‍.

image