ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് ലാമിനേറ്റ് ചെയ്യുന്നതിനെതിരെ യു.ഐ.ഡി.എ.ഐ. ആധാര്‍ കാര്‍ഡ് സ്മാര്‍ട്ട് ആക്കാനെന്ന പേരില്‍ പണം തട്ടുന്നവരെ കരുതിയിരിക്കണമെന്ന് അധികൃതര്‍. സ്മാര്‍ട്ട് ആക്കുന്നതു തട്ടിപ്പാണ്. ലാമിനേറ്റ് ചെയ്യുന്നതും കുറ്റകരമാണെന്നും അധികൃതര്‍ വ്യക്തമാക്കി. സ്മാര്‍ട്ട് ആധാര്‍ കാര്‍ഡ് എന്നൊന്നില്ലെന്നും പി.വി.സി പ്ലാസ്റ്റിക് കവറുകളിലാക്കി ആധാര്‍ കാര്‍ഡിനെ സ്മാര്‍ട്ടാക്കേണ്ടതില്ലെന്ന് യുണീക് ഐഡന്റിറ്റി അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) സിഇഒ അജയ് ഭൂഷണ്‍ പാണ്ഡെ അറിയിച്ചു.
Plastic/PVC #Aadhaar Smart Card is not usable. Aadhaar letter/its cutaway portion/downloaded versions on ordinary paper/mAadhaar are valid & people shouldn't yearn for so-called Aadhaar smart card as it may make them fall to ploys of unscrupulous elements: UIDAI pic.twitter.com/ZVMrvhqaKB
— ANI (@ANI) February 6, 2018
ആധാര്‍ കാര്‍ഡ് സ്മാര്‍ട്ട് ആക്കുന്നതു വഴി അതിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ ക്യുആര്‍ കോഡ് പ്രവര്‍ത്തനരഹിതമാകാന്‍ സാധ്യതയുണ്ട്. ഇതിലെ വിവരം ചോരാനും ഇടയാകും. ആധാര്‍ കാര്‍ഡ് നഷ്ടപെടുകയാണെങ്കില്‍ വെബ് സൈറ്റില്‍ നിന്നു വീണ്ടും അതു ഡൗണ്‍ ലോഡ് ചെയ്‌തെടുക്കാം. ബ്ലാക്ക്് ആന്റ് വൈറ്റ് പ്രിന്റ് ഔട്ട് ആധാര്‍ ആയി എവിടെയും അംഗീകരിക്കും.
ചില സ്ഥലങ്ങളില്‍ 50 രൂപ മുതല്‍ 300 രൂപ വരെ വാങ്ങി പലരും ആധാര്‍ കാര്‍ഡ് സ്മാര്‍ട്ട് ആക്കി നല്‍കുന്നുണ്ട്. തട്ടിപ്പ് സംഘമാണ് ഇതിനു പിന്നില്‍. ഇത് കുറ്റകരമാണ്. ആധാര്‍ കാര്‍ഡ് പ്ലാസ്റ്റിക്, പി.വി.സി ലാമിനേഷന്‍ നടത്തുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവും 2006ലെ ആധാര്‍ ആക്റ്റ് പ്രകാരവും നടപടിയെടുക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.