kerala
കുടുംബശ്രീ യൂണിറ്റുകളിലെ പ്രതിജ്ഞ ഭരണഘടനാ വിരുദ്ധം; കെ.പി.എ മജീദ്
ഈ പ്രതിജ്ഞ ഭരണഘടനാ വിരുദ്ധമാണ് അദ്ദേഹം പറഞ്ഞു.

സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാര്‍ ജെന്റര്‍ കാമ്പയിന്റെ പേരില്‍ നടപ്പാക്കുന്ന ഒളിയജണ്ടകളിലൊന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന് മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ കെ.പി.എ മജീദ്. കുടുംബശ്രീ യൂണിറ്റുകള്‍ ചൊല്ലേണ്ട പ്രതിജ്ഞയില്‍ ആണ്മക്കള്ക്കും പെണ്മക്കള്ക്കും തുല്യ സ്വത്തവകാശം നല്‍കുമെന്ന വാചകം ബോധപൂര്‍വ്വം തിരുകിക്കയറ്റിയതാണെന്ന് വ്യക്തമാണ്. ഈ പ്രതിജ്ഞ ഭരണഘടനാ വിരുദ്ധമാണ് അദ്ദേഹം പറഞ്ഞു.
മുസ്ലിംകളുടെയും ഇതര ന്യൂനപക്ഷ വിഭാഗങ്ങളുടെയും അനന്തരാവകാശം സംബന്ധിച്ച് ഇന്ത്യയിലെ സിവില്‍ നിയമം വ്യക്തമായി പറയുന്നുണ്ട്. ഭരണഘടനാപരമായ മൗലികാവകാശമാണിത്. വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം വിശ്വാസികള്‍ക്ക് സിവില്‍ നിയമങ്ങള്‍ പിന്തുടരാനുള്ള അവകാശമുണ്ട്. ഇതിനെ വെല്ലുവിളിക്കുകയാണ് സര്‍ക്കാര്‍. പ്രതിജ്ഞയില്‍നിന്ന് ശരീഅത്ത് വിരുദ്ധമായ ഈ വാചകം അടിയന്തരമായി പിന്‍വലിക്കണം അദ്ദേഹം പറഞ്ഞു.
india
വോട്ടര്‍ പട്ടികയിലെ പരിഷ്കരണം: അഞ്ച് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്
കേരളത്തിലും നടപ്പിലാക്കാനാണ് നീക്കം.

വോട്ടര്‍ പട്ടികയിലെ പരിഷ്കരണം അഞ്ച് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്. നടപടികള്‍ ഉടന്‍ ആരംഭിക്കും. കേരളത്തിലും നടപ്പിലാക്കാനാണ് നീക്കം.
പരിഷ്കരിച്ച വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ അടുത്ത പരിഷ്കരണത്തില്‍ അധിക രേഖകള്‍ നല്കി യോഗ്യത തെളിയിക്കണം.
ബംഗ്ലാദേശ്, മ്യാന്മര്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കെത്തിയ ചില അഭയാര്‍ഥികളുണ്ടെന്നും അവരെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിരുന്നു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനിരികിക്കെ, അസം, കേരളം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ 2026ലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഈ മാസം 28നാണ് കേസ് സുപ്രിംകോടതിയുടെ പരിഗണനയില്‍ വരുന്നത്.
kerala
തിരുവനന്തപുരം വക്കം ഗ്രാമപഞ്ചായത്ത് മെമ്പറും മാതാവും വീട്ടില്‍ മരിച്ച നിലയില്‍
വക്കം ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് മെമ്പര്‍ അരുണ്‍, മാതാവ് വത്സല എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരം വക്കം ഗ്രാമപഞ്ചായത്ത് അംഗവും മാതാവും വീട്ടില്‍ മരിച്ച നിലയില്‍. വക്കം ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് മെമ്പര്‍ അരുണ്‍, മാതാവ് വത്സല എന്നിവരാണ് മരിച്ചത്. ഇരുവരെയും വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
തനിക്കെതിരായ വ്യാജ കേസില്‍ മനംനൊന്ത് ജീവനൊടുക്കുന്നുവെന്ന് അരുണ്‍ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിലുണ്ട്. തന്റെ മരണത്തിന് നാലുപേരാണ് കാരണക്കാരെന്നും കുറിപ്പില്‍ പറയുന്നു. തനിക്കെതിരായ ജാതി കേസും മോഷണകേസും വ്യാജമാണെന്നും കുറിപ്പിലുണ്ട്.
ജോലിക്കായി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എടുക്കാനും പാസ്പോര്‍ട്ട് പുതുക്കാനും പോലും കഴിയാത്ത സ്ഥിതിയാണെന്നും മാനസിക വിഷമത്തെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്നും കുറിച്ചിട്ടുണ്ട്.

മുതിര്‍ന്ന നടി സരോജ ദേവി അന്തരിച്ചു. 87 വയസായിരുന്നു. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200-ലധികം സിനിമകളില്‍ സരോജ ദേവി അഭിനയിച്ചിട്ടുണ്ട്. ‘അഭിനയ സരസ്വതി’, ‘കന്നഡത്തു പൈങ്കിളി’ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന അവര്‍ ദക്ഷിണേന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളാണ്.
1955-ല്‍ മഹാകവി കാളിദാസ എന്ന കന്നഡ ക്ലാസിക്കിലൂടെ 17-ാം വയസ്സില്‍ സിനിമയിലേക്കുള്ള സരോജാദേവിയുടെ യാത്ര ആരംഭിച്ചു. 1958-ല്‍ നാടോടി മന്നന് എന്ന ചിത്രത്തിലൂടെയാണ് അവരുടെ പ്രശസ്തി ഉറപ്പിച്ചത്. ഈ ചിത്രം അവരെ തമിഴ് സിനിമയിലെ താരപരിവേഷത്തിലേക്ക് നയിച്ചു.
തന്റെ കരിയറില്‍ ഉടനീളം, സിനിമയ്ക്ക് നല്കിയ സംഭാവനകള്‍ക്ക് സരോജാ ദേവിക്ക് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു. 1969-ല്‍ പത്മശ്രീയും 1992-ല്‍ പത്മഭൂഷണും നല്കി അവരെ ആദരിച്ചു. കൂടാതെ, തമിഴ്നാട്ടില്‍ നിന്നുള്ള കലൈമാമണി അവാര്‍ഡും ബാംഗ്ലൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഓണററി ഡോക്ടറേറ്റും അവര്‍ക്ക് ലഭിച്ചു. അവളുടെ സ്വാധീനം അഭിനയത്തിനപ്പുറം വ്യാപിച്ചു; 53-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളുടെ ജൂറി അധ്യക്ഷയായ അവര്‍ കന്നഡ ചലച്ചിത്ര സംഘത്തിന്റെ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. സിനിമയോടുള്ള അവരുടെ അര്‍പ്പണബോധം ഈ വേഷങ്ങളിലൂടെ പ്രകടമായിരുന്നു.
-
kerala2 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
kerala3 days ago
കൈക്കൂലിക്കേസ്; പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ക്ക് സസ്പെന്ഷന്
-
india3 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala3 days ago
‘സമരത്തിന്റെ പേരിൽ നടന്നത് കോപ്രായം’; എസ്എഫ്ഐ യൂണിവേഴ്സിറ്റി സമരത്തെ വിമർശിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala3 days ago
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്ലിം ലീഗ്
-
kerala3 days ago
സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല; അന്വേഷണം ആരംഭിച്ച് വനംവകുപ്പ്