kerala

പ്ലസ് വണ്‍ അലോട്ട്‌മെന്റ് സവര്‍ണ സംവരണ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു

By webdesk18

June 03, 2025

സംസ്ഥാനത്ത് ഇത്തവണയും പ്ലസ് വണ്‍ സവര്‍ണ സംവരണ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്‌മെന്റ് പൂര്‍ത്തിയായിരുന്നു. സവര്‍ണ സംവരണത്തിനായി നീക്കിവെച്ച സീറ്റുകളില്‍ 50 ശതമാനത്തിലേക്കും ആളില്ലാത്തതിനാല്‍ അലോട്ട്‌മെന്റ് നടത്തിയിട്ടില്ല. മെറിറ്റ് സീറ്റുകളില്‍ നിന്നെടുത്ത് നടപ്പിലാക്കിയ ഇഡബ്ലിഎസ് സീറ്റുകളിലാണ് ഒഴിവ്.

അതേസമയം, സീറ്റില്ലാതെ ആയിരക്കണക്കിന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. പതിനായിരത്തിലധികം സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ മെറിറ്റ് സീറ്റിന്റെ 10 ശതമാനമായ 19,798 സീറ്റുകളാണ് ഇഡബ്ലുഎസ് വിഭാഗത്തില്‍ ആകെ നീക്കിവെച്ചത്. ഇതില്‍ 9104 സീറ്റുകളിലാണ് ആദ്യ അലോട്ട്‌മെന്റ് നടത്തിയത്. 10694 സീറ്റുകളും ഒഴിഞ്ഞ് കിടക്കുന്നു. മലപ്പുറത്താണ് കൂടുതല്‍ ഒഴിവ്. 3733 സീറ്റുകളാണ് ഇവിടെ മാത്രം ഒഴിവുള്ളത്. ഈ സീറ്റുകള്‍ ഇനി ജനറല്‍ മെറിറ്റിലേക്ക് എത്തണമെങ്കില്‍ മൂന്നാം അലോട്ട്‌മെന്റ് വരെ കാത്തിരിക്കണം. ഇഡബ്ല്യൂഎസസ് നടപ്പിലാക്കിയ ശേഷമുള്ള എല്ലാ വര്‍ഷവും ഇത് തന്നെയാണ് അവസ്ഥ.

ഇഡബ്ലുഎസ് സീറ്റുകള്‍

ആകെ 19798 ആദ്യ അലോട്ട്‌മെന്റ് നടന്നത് 9104 ഒഴിഞ്ഞ് കിടക്കുന്നത് 10694 കൂടുതല്‍ ഇഡ്ബ്ലുഎസ് സീറ്റുകള്‍ ഒഴിവുള്ള ജില്ലകള്‍

 

ജില്ല

ഒഴിവുള്ള സീറ്റുകള്‍

മലപ്പുറം

3733

കണ്ണൂര്‍

1324

കാസര്‍ഗോഡ്

1022

കോഴിക്കോട്

1080

പാലക്കാട്

983