kerala

പ്ലസ് വണ്‍ അപേക്ഷ: സമയം ഇന്ന് അവസാനിക്കും,തീയതി നീട്ടുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്‌

By Chandrika Web

July 18, 2022

തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് ഇന്നലെ വരെ അപേക്ഷിച്ചത് 4,17,880 വിദ്യാര്‍ഥികള്‍. ഇതില്‍ എസ്.എസ്.എല്‍.സിക്കാര്‍ 4,10,095 ആണ്. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ആകെ 2051 അപേക്ഷകരില്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് 301 പേരുടെ അപേക്ഷ ഉള്‍പെടുത്തിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ വരും ദിവസങ്ങളിലും ലഭ്യമായ അപേക്ഷകളില്‍ പരിശോധന തുടരും.

അപേക്ഷാ സമര്‍പണ സമയം ഇന്ന് സമാപിക്കും. ഐ.സി.എസ്.ഇ ഫലം ഇന്നലെ വന്നിട്ടുണ്ട്. അതേസമയം സി.ബി.എസ്.ഇ ഫലം ഇപ്പോഴും പ്രസിദ്ധീകരിച്ചിട്ടില്ല. സംസ്ഥാനത്ത് ക്ലാസുകള്‍ വൈകിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ആദ്യഘട്ട അപേക്ഷ ഷെഡ്യൂള്‍ പ്രകാരം ഇന്ന് അവസാനിപ്പിച്ചേക്കും. സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് സപ്ലിമെന്ററി അലോട്ടുമെന്റുകളില്‍ അവസരം നല്‍കാനാണ് സാധ്യത. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും.