kerala

പ്ലസ് വണ്‍ പരീക്ഷാ ടൈം ടേബിളുകള്‍ പുതുക്കി

By Test User

August 31, 2021

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ ടൈം ടേബിളുകള്‍ പുതുക്കി. സെപ്റ്റംബര്‍ ആറ് മുതല്‍ 16 വരെ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എന്നത് പുതുക്കിയ ടൈംടേബിള്‍ പ്രകാരം ആറ് മുതല്‍ 27 വരെയാകും.

ഏഴ് മുതല്‍ 16 വരെ നടത്താനിരുന്ന വിഎച്ച്എസ്ഇ പരീക്ഷ ഏഴ് മുതല്‍ 27 വരെയാകും. പരീക്ഷകള്‍ക്കിടയിലെ ഇടവേള കൂട്ടിയാണ് പുതിയ ടൈംടേബിള്‍ പുറത്തിറക്കിയത്.