Education

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: എം.എസ്.എഫ് ഹര്‍ജിയില്‍ ഉത്തരവ്‌; സര്‍ക്കാര്‍ രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

By webdesk13

July 13, 2023

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി സംബന്ധിച്ച് സര്‍ക്കാര്‍ രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് കേരള ഹൈക്കോടതിയുടെ ഉത്തരവ്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് ഉത്തരവ്. സര്‍ക്കാറും, കാര്‍ത്തികേയന്‍ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറിയുമാണ് മറുപടി നല്‍കേണ്ടത്.

മലപ്പുറം സ്വദേശികളായ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കോടതിയെ സമീപിച്ചിരുന്നു. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫും മുസ്ലിംലീഗും നിരന്തര സമരങ്ങള്‍ തുടരുകയാണ്.