kerala

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: ‘വിഷയത്തില്‍ മന്ത്രി വി ശിവന്‍കുട്ടി തെറ്റിദ്ധാരണ പരത്തി’: എം.എസ്.എഫ്‌

By webdesk14

June 28, 2024

മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തെറ്റിദ്ധാരണ പരത്തിയെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് പറഞ്ഞു. ഇല്ലാത്ത സീറ്റുകള്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞതായി നവാസ് ആരോപിച്ചു. എന്നാല്‍, വിഷയത്തില്‍ മന്ത്രിയെ തിരുത്തിക്കാന്‍ എംഎസ്എഫിന് കഴിഞ്ഞു.

വിദ്യാഭ്യാസ മന്ത്രിയുടെ കുറ്റസമ്മതത്തിനു സമരം വഴി ഒരുക്കി. പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം. സംഭവത്തില്‍ മന്ത്രി മാപ്പ് പറയണമെന്നും നവാസ് ആവശ്യപ്പെട്ടു.