EDUCATION

മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം; മുസ്‌ലിം ലീഗ് നേതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

By webdesk13

May 30, 2024

മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ പാർട്ടി നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ മുസ്‌ലിംലീഗ് നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. സർക്കാർ പറഞ്ഞ കണക്കുകൾ ശരിയല്ലെന്ന് ബോധ്യപ്പെടുത്തിയതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രേഖാമൂലം ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകും. വിദ്യാഭ്യാസ മന്ത്രിയുമായും മുസ്‌ലിംലീഗ് നേതാക്കൾ ചർച്ച നടത്തി. അധിക ബാച്ചുകൾ അനുവദിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന നിലപാടിലാണ് മുസ്‌ലിംലീഗ്. പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് മലബാറിലെ കളക്ടറേറ്റുകൾക്ക് മുന്നിൽ കഴിഞ്ഞ ദിവസം ധർണ്ണ നടത്തിയിരുന്നു.