കടയ്ക്കാവൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കൂട്ടമായി മര്‍ദിച്ച സംഭവത്തില്‍ 13 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. തുറിച്ചുനോക്കിയെന്നാരോപിച്ച് സംഘം ചേര്‍ന്ന് മര്‍ദിച്ചതായാണ് പരാതി.
വിദ്യാര്‍ത്ഥിയെ നിലത്തിട്ട് ഇടിക്കുകയും ചവിട്ടുകയും വടി കൊണ്ട് അടിക്കുകയും ചെയ്തതായി രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവം സ്‌കൂളില്‍ പുതുതായി ചേര്‍ന്നതിന് പിന്നാലെയാണുണ്ടായത്.
മര്‍ദിച്ച വിദ്യാര്‍ത്ഥികളെതിരെ സ്‌കൂള്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്നും പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് ചികിത്സാ സഹായം നല്‍കാന്‍ പോലും തയ്യാറായില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.