kerala

പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു; 78.69 ശതമാനം വിജയം

By webdesk14

May 09, 2024

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 78.69 ആണ് വിജയശതമാനം. 82.5 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയശതമാനം. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താമ്മേളനം നടത്തിയാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ദിവസം നേരത്തെ ആണ് ഇക്കുറി ഫലം പ്രഖ്യാപിച്ചത്. 4,41,220 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.

ഏപ്രില്‍ 3 മുതല്‍ 24 വരെ നടന്ന മൂല്യനിര്‍ണയ ക്യാമ്പില്‍ ഇരുപത്തി അയ്യായിരത്തോളം അധ്യാപകര്‍ പങ്കെടുത്തു. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന് തന്നെ പ്രഖ്യാപിക്കും.