india

രണ്ടാംഘട്ട വിതരണം: പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും വാക്‌സിന്‍ സ്വീകരിക്കും

By ചന്ദ്രിക വെബ് ഡെസ്‌ക്‌

January 21, 2021

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കും.  മുഖ്യമന്ത്രിമാരും കേന്ദ്ര സംസ്ഥാന മന്ത്രിമാരും അടക്കമുള്ള ജനപ്രതിനിധികളെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തും.

രാജ്യവ്യാപകമായുള്ള രണ്ടാംഘട്ട വിതരണത്തിലാണ് പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിക്കുക. കോവിഡിനെതിരെയുള്ള വാക്‌സിന്റെ ആദ്യഘട്ട വിതരണം ജനുവരി 16 ന് രാജ്യവ്യാപകമായി നടന്നിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍, പ്രായമേറിയവര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയത്.