Culture
ഭൂട്ടാന് രാജകുമാരന് മോദിയുടെ വക ഫിഫ ഫുട്ബോളും ചെസ്ബോര്‍ഡും സമ്മാനം
ന്യൂഡല്‍ഹി: ഭൂട്ടാന് രാജാവ് ജിഗ്മേ ഖേസര്‍ നമേഷ്യല്‍ വാങ്ചകിനും രാജ്ഞി ജെറ്റ്സന്‍ പേമ വാങ്ചകിനുമൊപ്പം നാലു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ രാജകുമാരന് ജിഗ്മേ നമ്യേല്‍ വാങ്ചകിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമ്മാനം. ഫിഫ അണ്ടര്‍17 ലോകകപ്പിലെ ഔദ്യോഗിക ഫുട്ബോളും ചെസ് ബോര്‍ഡുമാണ് രാജകുമാരന് പ്രധാനമന്ത്രി സമ്മാനമായി നല്‍കിയത്. നരേന്ദ്രമോദി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. മൂവരുമൊപ്പമുള്ള ചിത്രങ്ങളും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു എന്നിവരുമായും ഭൂട്ടാന് രാജാവ് ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള നയതന്ത്രപരമായ സൗഹൃദത്തിന്റെ സുവര്‍ണ ജൂബിലി 2018ല്‍ ആഘോഷിക്കാന്‍ ഇരുരാജ്യങ്ങളും ധാരണയായിട്ടുണ്ട്.
Presented the Prince of Bhutan an official football from the FIFA U-17 World Cup and a chess set. pic.twitter.com/91xLRURPnJ
— Narendra Modi (@narendramodi) November 1, 2017
kerala
ക്രിസ്മസ്-പുതുവത്സരം ആഘോഷമാക്കാം; കേരളത്തിലേക്ക് 10 സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ മന്ത്രാലയം
മുംബൈ, ഡല്‍ഹി, ഹുബ്ബള്ളി, ബെംഗളൂരു, വഡോദര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും തിരുവനന്തപുരം, കൊല്ലം….
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര അവധിക്കാലം ആഘോഷിക്കാന്‍ കേരളത്തിലേക്ക് 10 സ്പെഷ്യല്‍ ട്രെയിനുകള്‍ കേന്ദ്ര റെയില്‍വേ അനുവദിച്ചു. ഈ ട്രെയിനുകള്‍ 38 സര്‍വീസുകള്‍ നടത്തുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് അറിയിച്ചു.
മുംബൈ, ഡല്‍ഹി, ഹുബ്ബള്ളി, ബെംഗളൂരു, വഡോദര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ സ്റ്റേഷനിലേക്കാണ് പ്രത്യേക ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്. മുംബൈയിലെ ലോക്മാന്യ തിലകില്‍ നിന്നും തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലേക്കും തിരിച്ചും നാല് സര്‍വീസുകള്‍ വീതമാണ് ഉള്ളത്.
Film
ദുല്‍ഖര്‍ ചിത്രം കാന്ത ഒടിടിയിലേക്ക്; നാളെ മുതല്‍ സ്ട്രീമിങ്
നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിങ്ങ് ആരംഭിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ദുല്‍ഖര്‍ സല്മാന് ചിത്രം ‘കാന്താ’ ഒടിടിയിലേക്ക്. റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിലാണ് സിനിമ നാളെ മുതല്‍ സ്ട്രീമിങ്ങിന് ഒരുങ്ങുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് കാന്തായിലെ ടികെ മഹാദേഹവന്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ വിലയിരുത്തുന്നത്.
നവംബര്‍ 14 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിങ്ങ് ആരംഭിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.’ദ ഹണ്ട് ഫോര്‍ വീരപ്പന്’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസിലൂടെ ശ്രദ്ധ നേടിയ സെല്‍വമണി സെല്‍വരാജിന്റെ ആദ്യ ഫീച്ചര്‍ ചിത്രമാണ് കാന്ത.
1950 കളിലെ തമിഴ് സിനിമാലോകത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടി കെ മഹാദേവന് എന്ന യുവ സൂപ്പര്‍താരമായാണ് ദുല്‍ഖര്‍ വേഷമിട്ടിരിക്കുന്നത്. അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോള്‍ പോലീസ് ഓഫീസര്‍ ആയാണ് റാണ ദഗ്ഗുബതി ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. കുമാരി എന്നാണ് ഭാഗ്യശ്രീ ബോര്‍സെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്.
കാന്താ നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്മാന്, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രം കേരളത്തില്‍ എത്തിച്ചിരിക്കുന്നത് വേഫെറര്‍ ഫിലിംസ് തന്നെയാണ്.
news
മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സ്ത്രീകളെ ഭയപ്പെടുത്താനും മൗനത്തിലാക്കാനും’ -ചിന്മയി
തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനെതിരെ ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്മയി ശ്രീപാദ
തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനെതിരെ ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്മയി ശ്രീപാദ കര്‍ശനമായ പ്രതികരണവുമായി മുന്നോട്ട് വന്നു. മോര്‍ഫ് ചെയ്ത ചിത്രം സ്വയം പങ്കുവെച്ചാണ് ചിന്മയി വിഷയത്തില്‍ പ്രതികരിച്ചത്. തന്റെ കുട്ടികള്‍ക്കും വധഭീഷണി ഉണ്ടെന്ന് ചിന്മയി പങ്കുവെച്ച് വീഡിയോയില്‍ പറയുന്നു.
‘കുറച്ച് ആഴ്ചകളായി എനിക്ക് നേരിടുന്ന കാര്യങ്ങള്‍ എല്ലാവരും അറിയേണ്ടതാണ്. എല്ലാ പെണ്‍കുട്ടികളും അവരുടെ മാതാപിതാക്കളും ഇത് കേള്‍ക്കണം,’ എന്നും വീഡിയോയുടെ തുടക്കത്തില്‍ ചിന്മയി പറഞ്ഞു. ഭര്‍ത്താവ് നടത്തിയ ഒരു പരാമര്‍ശത്തെ തുടര്‍ന്ന് ആരംഭിച്ച ഓണ്‍ലൈന്‍ അതിക്രമം പിന്നീട് തന്റെ കുട്ടികളെ ഭീഷണിപ്പെടുത്തുന്ന നിലയിലേക്ക് വരെ എത്തിയതായും അവര്‍ വ്യക്തമാക്കി.
പരണ് റെഡ്ഡി, ലോഹിത് റെഡ്ഡി എന്നിവര്‍ ഉള്‍പ്പെടെ ചിലര്‍ക്കെതിരെ പൊലീസിന് പരാതിയും നല്‍കിയിട്ടുണ്ടെന്നും, ‘സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉണ്ടാകരുത്, ഉണ്ടായാല്‍ മരിച്ചുപോകണം’ എന്ന തരത്തിലുള്ള സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുവെന്നും ചിന്മയി പറഞ്ഞു. ഇതിനെ സ്വാഗതം ചെയ്തും ആഘോഷിച്ചും ചില പുരുഷന്മാര് ഉള്ളതിനെ അവര്‍ കുറ്റപ്പെടുത്തി.
വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുള്ള ഏറ്റവും വിഷമുള്ള പെരുമാറ്റങ്ങളില്‍ ഒന്നാണ് ‘ഫാന്‍ വാറുകള്‍’ എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സാങ്കേതിക വിദ്യയുടെ വളര്‍ച്ച സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നതായി ചിന്മയി പറഞ്ഞു. തന്റെ നഗ്നചിത്രം മോര്‍ഫ് ചെയ്തു പ്രചരിപ്പിക്കാന്‍ ശ്രമിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അവര്‍ ഉടന്‍ പൊലീസ് അധികൃതരെ ടാഗ് ചെയ്തിരുന്നു.
‘സ്ത്രീകളെ ഭയപ്പെടുത്തുകയും അവരെ മൗനത്തിലാക്കുകയും ചെയ്യാനാണ് ഇത്തരം പ്രവൃത്തികളുടെ ലക്ഷ്യമെന്നും,. ഇത്തരം ഫോട്ടോകള്‍ ഉണ്ടാക്കുന്നത് വളര്‍ത്തുദോഷമുള്ള പുരുഷന്മാരാണ്. ഇവര്‍ക്കൊന്നും സാധാരണ ബന്ധങ്ങള്‍ ഉണ്ടാകില്ല. അവരുടെ നിരാശയാണ് ഇവരെ ഇങ്ങനെയാക്കുന്നത്,’ എന്നും ചിന്മയി പറഞ്ഞു. കുട്ടികളുടെ മോര്‍ഫ് ചെയ്ത അശ്ലീല ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്നത് വരെ സമൂഹം വീണുകിടക്കുകയാണ് എന്നും അവര്‍ മുന്നറിയിപ്പ് നല്കി.
‘ഇത്തരം വീഡിയോകള്‍ കാണുകയും വാങ്ങുകയും ചെയ്യുന്നവര്‍ നമ്മുടെ വീടുകളിലും ഉണ്ടായിരിക്കാം. കണ്ണ് തുറന്ന് നോക്കണം. കുട്ടികളെ സംരക്ഷിക്കണം,’ എന്നായിരുന്നു സന്ദേശം. സ്ത്രീധനം, വിദേശജോലി തുടങ്ങിയവ ചൂണ്ടിക്കാട്ടി ഏതെങ്കിലും വ്യക്തിയുടെ സ്വഭാവം പരിശോധിക്കാതെ പെണ്മക്കളെ വിവാഹം കഴിപ്പിക്കരുതെന്നും അങ്ങനെയുള്ളവരെ വിശ്വസിക്കരുതെന്നും ചിന്മയി വ്യക്തമാക്കി. ചിത്രത്തിന് കീഴെ പ്രതികരിച്ച ചിലരുടെ ഫോട്ടോകളും അവര്‍ പുറത്തുവിട്ടു. ‘ഇവരില്‍ പലരും വിദേശത്ത് ജോലി ചെയ്യുന്നു. എന്നാല്‍ മനോനില അത്യന്തം അധഃപതിച്ചവരാണ്. ഇവര്‍ക്ക് ഒരിക്കലും നമ്മുടെ മക്കളെ വിവാഹം കഴിച്ചു കൊടുക്കരുത്,’ എന്ന് ചിന്മയി കൂട്ടിച്ചേര്‍ത്തു.
-
india2 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala3 days ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
kerala2 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
india3 days agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala3 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala3 days agoഎറണാകുളത്ത് കള്ളവോട്ടിന് ശ്രമിച്ച സിപിഎം പ്രവര്ത്തകന് പിടിയില്‍
-
india2 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
Sports16 hours agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
