പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഹമ്മദാബാദിലെ യു.എന്‍ മേത്ത ആശുപത്രിയിലാണവര്‍. നില തൃപ്തികരമാണ്. ഇവര്‍ക്ക് 99 വയസ്സുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് മോദി ഇവിടെയെത്തിയിരുന്നു. മോദിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദിക്ക് കഴിഞ്ഞദിവസം മൈസൂരുവില്‍ വെച്ച് യാത്രക്കിടെ നിസ്സാരപരിക്കേറ്റിരുന്നു.