india

പ്രധാനമന്ത്രി ഇടപെടണം: മണിപ്പൂര്‍ പോരാളി ഇറോം ശര്‍മിള

By webdesk11

July 24, 2023

മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് മുന്‍ മണിപ്പൂര്‍ പോരാളി ഇറോം ശര്‍മിള. ഇന്റര്‍നെറ്റ് നിരോധിച്ചതാണ് കലാപം പടരാന്‍ ഇടയാക്കിയത്. പലതും പുറത്തറിഞ്ഞില്ല. എന്റെ നാടിന്റെ അവസ്ഥ കണ്ട് നടുങ്ങുന്നു. മുമ്പ് പട്ടാളത്തിന്റെ ക്രൂരതകളാണെങ്കില്‍ ഇപ്പോള്‍ ഇരു വിഭാഗങ്ങളുടെ പരസ്പര അക്രമമാണ്. മെയ്തായി വിഭാഗക്കാരിയായ ഇറോം ശര്‍മിള ഭീകരവിരുദ്ധ നിയമമായ അഫ്‌സ് പക്കെതിരെ 16 വര്‍ഷം തുടര്‍ച്ചയായി സത്യഗ്രഹം നടത്തിയ ശേഷം സമരം പൊടുന്നനെ വിജയം കാണാതെ അവസാനിപ്പിച്ച ശേഷം വിവാഹിതയായി ബംഗളൂരുവില്‍ കഴിയുകയാണിപ്പോള്‍.