Culture
ഇന്ത്യ-ജപ്പാന് വാര്ഷിക ഉച്ചകോടിക്ക് തുടക്കമായി

ന്യൂഡല്ഹി: ഇന്ത്യ-ജപ്പാന് വാര്ഷിക ഉച്ചകോടിക്ക് ജപ്പാനില് തുടക്കമായി. ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ ജപ്പാനിലെത്തി. ഇരു രാജ്യങ്ങളുടേയും പതിമൂന്നാമത് വാര്ഷിക ഉച്ചകോടിയാണ് ഇത്തവണത്തേത്. ജപ്പാനിലെത്തിയ മോദിയെ പ്രധാനമന്ത്രി ഷിന്സോ ആബേ സ്വീകരിച്ചു.
#WATCH Live from Tokyo: PM Narendra Modi and Japan PM Shinzo Abe deliver joint statement. #ModiInJapan https://t.co/qqs5IXefXJ
— ANI (@ANI) October 29, 2018
സാമ്പത്തിക-പ്രതിരോധ മേഖലകളില് സഹകരിച്ചു പോകാനുള്ള കരാറുകളില് ഇരു രാഷ്ട്രങ്ങളും ഒപ്പുവച്ചു.
അടുത്ത ദിവസങ്ങളില് നയതന്ത്ര ബന്ധങ്ങളില് ഇരു നേതാക്കളും ചര്ച്ച നടത്തും. സുരക്ഷ, സാമ്പത്തിക, സാങ്കേതിക മേഖലകള് ഇരുരാഷ്ട്രത്തിന്റെയും തലവന്മാര് ചര്ച്ച ചെയ്യും. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തല്, പ്രാദേശിക സുരക്ഷ എന്നിവയും ചര്ച്ചയില് ഉള്പ്പെടുത്തിയിട്ടുണ്ട്. ഇരു രാഷ്ട്രങ്ങളും തമ്മില് സൈനികരംഗത്തും സഹകരിച്ച് പ്രവര്ത്തിക്കാന് തീരുമാനിച്ചിട്ടുണ്ട്.
PM Narendra Modi and Japan PM Shinzo Abe sign & exchange agreements between India & Japan, in Tokyo. #ModiInJapan pic.twitter.com/vmrHnRKzjO
— ANI (@ANI) October 29, 2018
ഇരു രാജ്യങ്ങളും തമ്മില് ഊഷ്മള ബന്ധമാണ് തുടര്ന്നു വരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ സഖ്യകക്ഷികളായി ഇന്ത്യയും ജപ്പാനും മാറും. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഓരോ ദിവസം കഴിയും തോറും മെച്ചപ്പെടുകയാണെന്നും അത് ആഗോളതലത്തില് തന്നെ ശ്രദ്ധ നേടിയതായും മോദി പറഞ്ഞു.
നയതന്ത്ര ബന്ധങ്ങള് മെച്ചപ്പെടുത്താന് വിദേശ-പ്രതിരോധ മന്ത്രിമാരുടെ 2+2 ചര്ച്ചകള്ക്ക് തുടക്കമിടാനും ഉച്ചകോടിയില് തീരുമാനമായി. ഡിജിറ്റല് രംഗം, സൈബര്, പ്രതിരോധം, ആരോഗ്യം എന്നീ മേഖലകളില് സഹകരണം മെച്ചപ്പെടുത്തും. കൂടാതെ ഇന്ത്യയിലെ വ്യവസായ രംഗത്ത് 2.5 മില്യണ് ഡോളര് മുതല്മുടക്കും. ഇത് വഴി 30,000 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക.
ഇരു രാജ്യങ്ങളിലെയും പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങള് പരിപോഷിപ്പിക്കുന്നതിനായി യോഗയ്ക്കും ആയുര്വേദത്തിനും പ്രത്യേക പ്രാധാന്യം നല്കും. ആയുഷ് പദ്ധതി വിപുലപ്പെടുത്താന് ഇരു രാജ്യങ്ങളും തമ്മില് ധാരണാ പത്രത്തില് ഒപ്പു വച്ചു.
Film
‘നാന് എപ്പോ വരുവേന്, എപ്പടി വരുവേന്ന് യാറ്ക്കും തെരിയാത്’; കൂലിക്ക് ഒരുങ്ങി ആരാധകലോകം

രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ആരാധകരുടെ പ്രതീക്ഷക്ക് അറുതിവരുത്തി നാളെ തിയേറ്ററുകളിലേക്ക് എത്തുന്നു. റിലീസിന് മുന്പേ തന്നെ ചിത്രം ഒരു വമ്പന് ബ്ലോക്ക്ബസ്റ്ററായി മാറുമെന്ന പ്രതീക്ഷ ഉയര്ന്നിരിക്കുകയാണ്. ആവേശം നിറച്ച ട്രെയിലറുകള്, വലിയ താരനിര, റെക്കോര്ഡ് മുന്കൂര് ടിക്കറ്റ് വില്പ്പന, എല്ലാം ചേര്ന്നതാണ് ഈ ബഹളം.
റിലീസിന് മുന്പ് ഉണ്ടായ ഹൈപ്പും ബിസിനസും പരിഗണിക്കുമ്പോള്, കൂലി ആദ്യ ദിവസത്തില് തന്നെ 150- 170 കോടി വരെ കളക്ഷന് നേടുമെന്ന് പ്രതീക്ഷിക്കാം. മറ്റൊരു വലിയ പാന്-ഇന്ത്യ ചിത്രമായ വാര് 2 വും ഒരേസമയം റിലീസ് ചെയ്യുന്നത് ഈ നേട്ടത്തെ കൂടുതല് ശ്രദ്ധേയമാക്കുന്നു. രജനീകാന്തിന്റെ ആക്ഷന് ഡ്രാമയ്ക്ക് സ്വന്തം കരുത്തില് നിലനില്ക്കാനും പ്രതീക്ഷിച്ച വരുമാനം നേടാനും കഴിഞ്ഞാല്, അത് എല്ലാ പ്രായത്തിലുമുള്ള ആരാധകരുടെ മനസ്സില് സൂപ്പര്സ്റ്റാര് പദവി വീണ്ടും ഉറപ്പിക്കുന്ന വിജയം ആയിരിക്കും.
നാഗാര്ജുന, ആമിര് ഖാന്, ശ്രുതി ഹാസന്, സൗബിന് ഷാഹിര്, സത്യരാജ്, ഉപേന്ദ്ര എന്നിവര് പ്രധാന വേഷങ്ങളില് എത്തുന്ന കൂലി, രജനീകാന്ത് ആരാധകരെയും ലോകേഷ് കനകരാജിന്റെ പ്രത്യേക സ്റ്റൈലിനായി കാത്തിരിക്കുന്ന സിനിമാപ്രേമികളെയും ഒരുപോലെ ആകര്ഷിച്ചിരിക്കുകയാണ്. ധാരാളം ആക്ഷന്, ജനപ്രിയ ആകര്ഷണം, വിശിഷ്ടമായ നിര്മ്മാണ ശൈലി എല്ലാം ചേര്ന്ന് കൂലിയെ ഒരിക്കലും മറക്കാനാകാത്ത സിനിമാനുഭവമാക്കും. ജൂലൈ 11 ന് പുറത്തിറങ്ങിയ ‘മോണിക്ക’ എന്ന ഗാനം റിലീസ് ആയ ഉടന് തന്നെ സിനിമ പ്രേമികള് ഏറ്റെടുത്തിരുന്നു. ഈ ഗാനം തിയേറ്ററുകളില് വലിയ ഓളം സൃഷ്ടിച്ചേക്കാം എന്ന കാര്യത്തില് സംശമില്ല. ജൂലൈ 22 പുറത്തിറങ്ങിയ പവര് ഹൗസ് ഗാനത്തിനും ആളുകളില് രോമാഞ്ചം കൊള്ളിപ്പിക്കാന് കഴിഞ്ഞിട്ടണ്ട്. ആദ്യ ദിനം തന്നെ പുതിയ റെക്കോര്ഡുകള് സൃഷ്ടിക്കുമെന്നതില് ആരാധകര് ഉറച്ചുനില്ക്കുന്നു. ‘ഫസ്റ്റ് ഷോ, ഫസ്റ്റ് ആര്പ്പുവിളി”അതും രജനി സിനിമകളുടെ തികച്ചും പ്രത്യേക സ്വഭാവം.
Film
‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര് വണ്: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്ഹീറോ ആവേശത്തില്’
ദുല്ഖര് സല്മാന്റെ വേഫെറര് ഫിലിംസ് നിര്മ്മിക്കുന്ന ഏഴാമത്തെ ചിത്രമായ ‘ലോക ചാപ്റ്റര് വണ്: ചന്ദ്ര’ ഓണം സീസണില് തീയറ്ററുകളില് എത്തുന്നു.

ദുല്ഖര് സല്മാന്റെ വേഫെറര് ഫിലിംസ് നിര്മ്മിക്കുന്ന ഏഴാമത്തെ ചിത്രമായ ‘ലോക ചാപ്റ്റര് വണ്: ചന്ദ്ര’ ഓണം സീസണില് തീയറ്ററുകളില് എത്തുന്നു. ഇന്ത്യന് സിനിമയില് ആദ്യമായി വനിതാ സൂപ്പര് ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ദുല്ഖറിന്റെ വേഫെറര് ഫിലിംസിലൂടെ ലോക പ്രേക്ഷകരിലേക്ക് എത്തുന്ന ഈ മെഗാ ബജറ്റ് പ്രൊഡക്ഷന് രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തത് ഡൊമിനിക് അരുണാണ്.
കല്യാണി പ്രിയദര്ശന് സൂപ്പര്ഹീറോ വേഷത്തിലെത്തുമ്പോള്, നസ്ലന് കൂടാതെ ചന്ദു സലിം കുമാര്, അരുണ് കുര്യന്, ശാന്തി ബാലചന്ദ്രന് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ലോക’ എന്ന സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് ‘ചന്ദ്ര’, ഇത് ഒന്നിലധികം ഭാഗങ്ങളായി ഒരുക്കാനാണ് പദ്ധതിയിടുന്നത്. ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിന് വലിയ ഹ്യുല ലഭിച്ചു. പ്രേക്ഷകര് ആവേശത്തോടെ റിലീസിനായി കാത്തിരിക്കുകയാണ്.
മലയാളി പ്രേക്ഷകര് ഇതുവരെ കണ്ടിട്ടില്ലാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവി, സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ് ചമന് ചാക്കോ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്മാര് ജോം വര്ഗീസ്, ബിബിന് പെരുമ്പള്ളി. അഡീഷണല് തിരക്കഥ ശാന്തി ബാലചന്ദ്രന്. പ്രൊഡക്ഷന് ഡിസൈന് ബംഗ്ലാന്, കലാസംവിധാനം ജിത്തു സെബാസ്റ്റ്യന്, മേക്കപ്പ് റൊണക്സ് സേവ്യര്, വേഷാലങ്കാരം മെല്വി ജെ, അര്ച്ചന റാവു. സ്റ്റില്സ് രോഹിത് കെ സുരേഷ്, അമല് കെ സദര്. ആക്ഷന് കൊറിയോഗ്രാഫി യാനിക്ക് ബെന്. പ്രൊഡക്ഷന് കണ്ട്രോള് റിനി ദിവാകര്, വിനോഷ് കൈമള്. ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്.
Film
സാന്ദ്ര തോമസിന്റേത് വെറും ഷോ, പിന്നെ വന്നപ്പോള് പര്ദ്ദ കിട്ടിയില്ലേ?; ലിസ്റ്റിന് സ്റ്റീഫന്
ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല് പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന് പറഞ്ഞു.

സാന്ദ്രാ തോമസിന്റേത് വെറും ഷോ ആണെന്ന് നിര്മാതാവ് ലിസ്റ്റിന് സ്റ്റീഫന്. ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല് പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന് പറഞ്ഞു.
സാന്ദ്ര ആദ്യം അസോസിയേഷനിലേക്ക് പര്ദ ധരിച്ച് എത്തി. എന്നാല് രണ്ടാമത് വന്നപ്പോള് പര്ദ കിട്ടിയില്ലേയെന്നും ലിസ്റ്റിന് പരിഹസിച്ചു. സംഘടനയിലെ പ്രസിഡന്റ്, സെക്രട്ടറി മുതലുള്ള സ്ഥാനങ്ങളിലേക്ക് മത്സരിക്കാന് കുറഞ്ഞത് മൂന്ന് സിനിമകള് എങ്കിലും നിര്മിച്ചിരിക്കണം. സാന്ദ്രയുടെ പേരിലുള്ള സിനിമകള് പാര്ട്ണര്ഷിപ്പ് ആണെന്നുമായിരുന്നു ലിസ്റ്റിന്റെ ആരോപണം. സാന്ദ്രയുടെ പ്രൊഡക്ഷന് ഹൗസിന്റെ പേരിലുള്ള സെന്സര് സര്ട്ടിഫിക്കറ്റ് ആണ് വേണ്ടതെന്നും അത് ആകെ രണ്ടെണ്ണമേ ഉള്ളൂവെന്നും ലിസ്റ്റിന് പറഞ്ഞു. മത്സരിക്കാമെന്ന് കോടതി പറയുകയാണെങ്കില് ഞങ്ങള്ക്ക് എതിര്പ്പൊന്നും ഇല്ലെന്നും ലിസ്റ്റിന് വ്യക്തമാക്കി.
അതേസമയം പര്ദ ധരിച്ചു വന്നത് പ്രതിഷേധമെന്ന രീതിയിലായിരുന്നുവെന്നും പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ചെന്ന് കരുതി ജീവിത കാലം മുഴുവന് ആ വസ്ത്രം തന്നെ ധരിക്കണമെന്ന് നിര്ബന്ധമുണ്ടോയെന്നും സാന്ദ്ര ചോദിച്ചു. താന് പറയുന്ന ഏതെങ്കിലും ഒരു കാര്യം കള്ളമാണെന്ന് തെളിയിച്ചാല് സിനിമ ഇന്ഡസ്ട്രി വിട്ടുപോകാന് തയാറാണെന്നും സാന്ദ്രാ തോമസ് മറുപടി നല്കി. അങ്ങനെ സംഭവിച്ചില്ലെങ്കില് സിനിമ ഇന്ഡസ്ട്രി വിട്ടുപോകാന് ലിസ്റ്റിന് തയാറാകുമോയെന്നും സാന്ദ്ര വെല്ലുവിളിച്ചു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തെരഞ്ഞെടുപ്പിലേക്ക് സാന്ദ്രാ തോമസ് സമര്പ്പിച്ച നാമനിര്ദേശ പത്രിക സൂക്ഷ്മപരിശോധനയില് തള്ളിയിരുന്നു. പ്രസിഡന്റ്, ട്രഷറര് സ്ഥാനത്തേക്കായിരുന്നു സാന്ദ്ര തോമസ് നാമനിര്ദേശ പത്രിക സമര്പ്പിച്ചത്. എന്നാല് പത്രിക തള്ളിയത് ഗൂഢാലോചനയാണെന്നായിരുന്നു സാന്ദ്രയുടെ വാദം.
-
kerala3 days ago
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
-
kerala3 days ago
കോഴിക്കോട് സഹോദരിമാരുടെ കൊലപാതം; പ്രതിയെന്ന് സംശയിക്കുന്നയാള് മരിച്ച നിലയില്
-
film3 days ago
അംഗത്വ രേഖകളില് സജി നന്ത്യാട്ട് കൃത്രിമം നടത്തി; ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബര്
-
kerala3 days ago
വാല്പ്പാറയില് എട്ടുവയസ്സുകാരനെ കൊന്നത് കരടിയാണെന്ന് അധികൃതര്
-
News3 days ago
ഇന്ത്യയ്ക്കെതിരെ 50% തീരുവ; റഷ്യക്ക് തിരിച്ചടിയെന്ന് ട്രംപ്
-
kerala3 days ago
മങ്കട അബ്ദുല് അസീസ് മൗലവി വിട വാങ്ങിയിട്ട് 18 വര്ഷം
-
kerala2 days ago
1.286 കിലോ കഞ്ചാവുമായി കെഎസ്ആര്ടിസി കണ്ടക്ടര് പിടിയില്
-
india2 days ago
ഒരാള്ക്ക് ഒരു വോട്ട് എന്നത് ഭരണഘടനയുടെ അടിത്തറ, നടപ്പിലാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തം: രാഹുല് ഗാന്ധി