Video Stories
വീണ്ടുമൊരു ‘സിറിയ’ക്കഥ; കേരളം ഭരിക്കുന്നത് സംഘ് പരിവാറോ?

ഗുജറാത്തില് താമസിക്കുന്ന പത്തനംതിട്ടക്കാരിയായ ഒരു പെണ്കുട്ടിയെ സിറിയയിലേക്ക് കടത്താന് ശ്രമിച്ചുവെന്ന പരാതിയില് മാഹി പെരിങ്ങാട് സ്വദേശിയായ മുഹമ്മദ് റിയാസ് എന്ന ചെറുപ്പക്കാരന് ഉള്പ്പെടെ ഒമ്പതു പേര്ക്കെതിരെ പൊലീസ് യു.എ.പി.എ ചുമത്തി കേസെടുത്തിരിക്കുകയാണ്.
തീവ്രവാദ ബന്ധത്തിന് തെളിവൊന്നുമില്ലാത്ത ഈ കേസ് വെറുമൊരു പരാതിയുടെ അടിസ്ഥാനത്തിലാണ് രജിസ്റ്റര് ചെയ്യപ്പെട്ടിരിക്കുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ ലേഖകന് പ്രശാന്ത് എം.പിയുടെ റിപ്പോര്ട്ടില് നിന്ന് വ്യക്തമാകുന്നുത്.
ബാംഗ്ലൂരില് പഠിക്കുമ്പോള് പ്രണയിച്ച് വിവാഹിതയാവുകയും കോടതിയുടെ അനുമതിയോടെ സൗദി അറേബ്യയിലേക്ക് പോവുകയും ചെയ്ത പെണ്കുട്ടിയെ ഗുജറാത്തില് ജോലി ചെയ്യുന്ന പിതാവ് തന്ത്രപൂര്വം നാട്ടിലെത്തിച്ച ശേഷമാണ് ഈ പരാതി നല്കിയിരിക്കുന്നത്.
ഐ.എസ് ബന്ധം, ലൈംഗിക അടിമയാക്കല്, വീട്ടുതടങ്കല്, നിര്ബന്ധിത മതപരിവര്ത്തനം, ലവ് ജിഹാദ് എന്നിങ്ങനെ ഒട്ടനേകം അപസര്പ്പക കഥകളുടെ അകമ്പടിയോടെ രജിസ്റ്റര് ചെയ്യപ്പെട്ട ഈ കേസ് കെട്ടിച്ചമച്ചതാണെന്ന് റിപ്പോര്ട്ട് വായിക്കുമ്പോള് ബോധ്യമാകുന്നു. ആരെങ്കിലും പരാതി നല്കുമ്പോഴേക്കും പ്രതിസ്ഥാനത്ത് മുസ്ലിമോ ദലിതനോ ആണെങ്കില് കഥകളുണ്ടാക്കി അകത്തിടാന് നിഷ്പ്രയാസം സാധിക്കുമെന്നത് ഒരിക്കല് കൂടി തെളിയിക്കുകയാണ് ഈ കേസ്.
തീവ്രവാദ പ്രവര്ത്തനങ്ങളില് ഏര്പ്പെടുന്ന യഥാര്ഥ കുറ്റവാളികള് രക്ഷപ്പെടാന് മാത്രമേ പോലീസിന്റെ ഈ അത്യുത്സാഹം സഹായകമാകൂ.
പിണറായി വിജയന്റെ പൊലീസ് എത്രമാത്രം ഇസ്ലാമോഫോബിക്കാണ് എന്ന് ഇത്തരം കേസുകള് വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
കള്ളക്കേസില് കുടുക്കി കരിനിയമങ്ങള് ചുമത്തി മുസ്ലിം, ദലിത് ചെറുപ്പക്കാരെ ജയിലിലടയ്ക്കുന്ന പണി ആഭ്യന്തര വകുപ്പ് അവസാനിപ്പിക്കണം.
സംസ്ഥാനം ഭരിക്കുന്നത് സംഘ്പരിവാറാണോ എന്നു പോലും സംശയിച്ചു പോകുന്ന വിധത്തിലാണ് ഇത്തരം കേസുകളുടെ പരിസരം.
വര്ഷങ്ങളേറെ ജയിലറകളില് കിടന്ന ശേഷം നിരപരാധിയെന്നു കണ്ട് വിട്ടയക്കുന്ന പതിവു കലാപരിപാടികളിലൂടെ ഈ ചെറുപ്പക്കാര്ക്ക് രാജ്യം നല്കുന്ന സന്ദേശമെന്താണ്?
തീവ്രവാദ കേസുകള് മുസ്ലിംകള്ക്ക് സംവരണം ചെയ്യുന്ന ഏര്പ്പാട് പുന:പരിശോധിച്ചില്ലെങ്കില് വലിയ വിപത്തിലേക്കാണ് ചെന്നുചാടാന് പോകുന്നത്.
ആയിരം കുറ്റവാളികള് രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന നീതിവാക്യം ഈ സന്ദര്ഭങ്ങളില് നമുക്ക് നേരെ കൊഞ്ഞനം കുത്തുന്നുണ്ട്. നിരപരാധികളെ വേട്ടയാടുന്നത് മുതലെടുത്ത് തീവ്രവാദത്തിന് വളം ചേര്ക്കാന് ഒരു വിഭാഗം നാട്ടിലുണ്ട് എന്ന കാര്യം ആഭ്യന്തര വകുപ്പ് മറന്നു പോകരുത്. സംഘ്പരിവാര് ബുദ്ധികേന്ദ്രങ്ങളില്നിന്നു വരുന്ന ഇത്തരം ഫാബ്രിക്കേറ്റഡ് സ്റ്റോറികളെ തിരക്കഥയാക്കി സൂപ്പര് ഹിറ്റ് ഉണ്ടാക്കുന്നത് നിയമപാലകര്ക്കു ചേര്ന്ന പണിയല്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കിയേ പറ്റൂ.
നീതി നടപ്പാക്കണം.
നിരപരാധികള് ശിക്ഷിക്കപ്പെടരുത്.
kerala
14കാരന് നിര്ബന്ധിച്ച് ലഹരി നല്കി; അമ്മൂമ്മയുടെ ആണ് സുഹൃത്ത് പിടിയില്
കൊച്ചിയില് പതിനാലുകാരന് നിര്ബന്ധിച്ച് ലഹരി നല്കിയെന്ന പരാതിയില് അമ്മൂമ്മയുടെ ആണ് സുഹൃത്ത് അറസ്റ്റില്.

കൊച്ചിയില് പതിനാലുകാരന് നിര്ബന്ധിച്ച് ലഹരി നല്കിയെന്ന പരാതിയില് അമ്മൂമ്മയുടെ ആണ് സുഹൃത്ത് അറസ്റ്റില്. തിരുവനന്തപുരം സ്വദേശി പ്രവീണ് അലക്സാണ്ടര് ആണ് അറസ്റ്റിലായത്. കൊച്ചി നോര്ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര് അറിയുന്നത്.
വീട്ടില് അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.
kerala
ചേവായൂരില് വയോധികരായ സഹോദരിമാരുടെ മരണം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്
ചേവായൂരില് വീട്ടിനുള്ളില് വയോധികരായ സഹോദരിമാരെ മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്.

കോഴിക്കോട്: ചേവായൂരില് വീട്ടിനുള്ളില് വയോധികരായ സഹോദരിമാരെ മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്.
തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് വീട്ടിനുള്ളില് മരിച്ച നിലയില് കണ്ടെത്തിയത്. ഇളയസഹോദരന് പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.
സഹോദരിമാരില് ഒരാള് മരിച്ചെന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ് വിളിച്ച് അറിയിച്ചത്. ബന്ധുക്കള് എത്തി പരിശോധിച്ചപ്പോളാണ് രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില് മരിച്ച നിലയിലായി കണ്ടെത്തിയത്. അതേസമയം പ്രമോദിനെ കണ്ടെത്താനായിട്ടില്ല.
kerala
പൂജപ്പുര ജയിലില് നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു
ജയില് സൂപ്രണ്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

തിരുവനന്തപുരം: പൂജപ്പുര ജയിലില് നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില് പോലീസ് കേസെടുത്തു. ജയില് സൂപ്രണ്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില് നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില് നിലവില് ആരെയും പ്രതി ചേര്ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.
ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില് സൂപ്രണ്ട് നല്കിയ പരാതിയിലാണ് സംഭവത്തില് കേസെടുത്തത്. ജയില് അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.
-
film3 days ago
‘ബാബുരാജിനെതിരെ നടത്തിയ ആരോപണം അടിസ്ഥാന രഹിതം’; മാലാ പാര്വതിക്കെതിരെ വിമര്ശനവുമായി വനിതാ അംഗങ്ങള്
-
News3 days ago
ഫിഫ റാങ്കിങ്ങില് മുന്നേറി ഇന്ത്യന് വനിതകള്
-
kerala3 days ago
വിദ്യാര്ത്ഥിനിയെ പീഡിപ്പിക്കാന് ശ്രമം: അസം സ്വദേശി പിടിയില്
-
india3 days ago
‘ഒരു ഇഞ്ച് സ്ഥലം നല്കിയാല് അവര് ഒരു മൈല് എടുക്കും’: ഇന്ത്യയ്ക്കെതിരായ ട്രംപിന്റെ താരിഫിനെ വിമര്ശിച്ച് ചൈന
-
film3 days ago
‘മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു’; പൊന്നമ്മ ബാബു, ഉഷാ ഹസീന എന്നിവര്ക്കെതിരെ പരാതി നല്കി കുക്കു പരമേശ്വരന്
-
News3 days ago
ഗസ്സ നഗരം പിടിച്ചടക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതിക്ക് ഇസ്രാഈല് സുരക്ഷാ കാബിനറ്റ് അംഗീകാരം നല്കി
-
Film3 days ago
നടി കുക്കു പരമേശ്വരനെതിരായ മെമ്മറി കാര്ഡ് വിവാദം, പരാതി നല്കാനൊരുങ്ങി വനിതാ താരങ്ങള്
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്