പി.എം ശ്രീ പദ്ധതി സ്‌കൂൾ പെയിന്റടിക്കാനുള്ള പദ്ധതിയല്ലെന്നും മറിച്ച് വിദ്യാഭ്യാസ സ്വാതന്ത്ര്യത്തെ പിടച്ചടക്കാനുള്ള പദ്ധതിയാണെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. വികസനത്തിന്റെ പേരിൽ നമ്മുടെ വിദ്യാലയങ്ങളിൽ ആർ.എസ്.എസ്സിന്റെ ബോർഡ് കെട്ടാൻ അനുമതി കൊടുത്തിരിക്കുകയാണ് പിണറായി സർക്കാർ. പി.എം. ശ്രീ പദ്ധതി സ്‌കൂളുകൾ പെയിന്റ് ചെയ്യുന്ന പ്രൊജക്റ്റല്ല. മറിച്ച് കേരളത്തിന്റെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തെ പിടിച്ചെടുക്കാനുള്ള മോദിയുടെ ഗൂഢ രാഷ്ട്രീയ നീക്കമാണ്. നമ്മുടെ കുട്ടികളുടെ മനസ്സിൽ കാവി തേച്ചിടാൻ ആരെയും അനുവദിക്കില്ല. വികസനത്തിന്റെ വേഷം കെട്ടിയ അടിമത്തത്തെ പ്രതിരോധിക്കുക തന്നെ ചെയ്യും.- അദ്ദേഹം വ്യക്തമാക്കി.