kerala

പത്രപ്രവർത്തകക്ക് എതിരെയുള്ള കേസ് ; ഏകാധിപത്യത്തിനപ്പുറമുള്ള നടപടിയെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം

By webdesk15

June 11, 2023

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍. ഏഷ്യാനെററ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അഖിലെ നന്ദകുമാറിനെതിരെ കേസെടുത്തതിനെ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം അപലപിച്ചു സർക്കാരിന്‍റേത് ഏകാധിപത്യത്തിനപ്പുറമുള്ള നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ സത്യം പുറത്തു വരുന്നത് ഭയക്കുന്നു. ജനങ്ങളിലേക്ക് സത്യം എത്തിക്കേണ്ട ബാധ്യത മാധ്യമങ്ങൾക്കുണ്ട്. ഈ സർക്കാരിന് എന്തും ചെയ്യാമെന്ന അവസ്ഥയാണ്. ഈ സമീപനത്തിനെതിരെ ശക്തമായ നിലപാടുമായി മുസ്ലീം ലീഗ് രംഗത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.