പത്തനംതിട്ടയ്ല്‍ പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ നാല് പ്രതികള്‍ കസ്റ്റഡിയില്‍. ഒമ്പതുപേര്‍ പീഡിപ്പിച്ചതായി പതിനേഴുകാരി മൊഴി നല്‍കിയ പശ്ചാത്തലത്തില്‍ അടൂര്‍ പൊലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.