crime

പോക്‌സോ കേസ്: നടൻ ജയചന്ദ്രൻ കൂട്ടിക്കല്‍ ഒളിവിലെന്ന് പോലീസ്

By webdesk14

August 05, 2024

പോക്സോ കേസിലുൾപ്പെട്ട നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിൽ. നടന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്നും എവിടെയാണ് ഒളിവിലെന്നതു സംബന്ധിച്ച് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.

താമസസ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടും പോലീസ് പരിശോധിച്ചിരുന്നു. പരാതിയിൽ കേസെടുത്തതോടെയാണ് നടൻ ഒളിവിൽപ്പോയത്. അതേസമയം പരാതിയിൽ അന്വേഷണം തുടരുന്നതിനിടെ കോഴിക്കോട് പോക്സോ കോടതിയിൽ നടൻ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ, ജൂലായ് 12ന് ജാമ്യാപേക്ഷ തള്ളി. പിന്നീട് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. ഈ ഹർജിയിൽ അടുത്തയാഴ്ച കോടതി വാദം കേൾക്കും.