kerala

കൗൺസിലിംഗിനിടെ 13 കാരനെ പീഡിപ്പിച്ച കേസ്; ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് ഏഴ് വർഷം തടവും ഒന്നര ലക്ഷം പിഴയും

By webdesk15

April 27, 2023

മാനസിക പ്രശ്നങ്ങൾക്ക് കൗൺസിലിംഗിന് എത്തിയ പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് തിരുവനന്തപുരം പ്രത്യേക പോക്സോ കോടതി ഏഴ് വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.ആരോഗ്യ വകുപ്പിൽ അസിസ്റ്റന്‍റ് പ്രൊഫസറായിരുന്ന പ്രതി മണക്കാട് കുര്യാത്തിയിൽ തന്‍റെ വീടായ തണലിനോട് ചേർന്ന സ്വകാര്യ ക്ലിനിക്കിൽ വെച്ച് കുട്ടിയെ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്.ഇത് രണ്ടാം തവണയാണ് പോക്സോ കേസിൽ ഗിരീഷിനെ കോടതി ശിക്ഷിക്കുന്നത്. മറ്റൊരു ആൺക്കുട്ടിയെ പീഡിപ്പിച്ച കേസിൽ ഇതേ കോടതി തന്നെ ഒരു വർഷം മുമ്പ് പ്രതിയെ ആറ് വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസിൽ പ്രതി ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയിരുന്നു.