india

ലക്ഷദ്വീപില്‍ പോക്‌സോ കേസില്‍ ദമ്പതികള്‍ക്ക് ഇരട്ടജീവപര്യന്തം

By Test User

November 20, 2022

കവരത്തി: ലക്ഷദ്വീപില്‍ പോക്‌സോ കേസില്‍ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. മൂസ കുന്നുമ്മേല്‍, ഭാര്യ നൂര്‍ ജഹാന്‍ ബന്ധഗരോത്തി എന്നിവരെയാണ് കവരത്തി പ്രത്യേക പോക്‌സോ കോടതി ശിക്ഷിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. കൂടാതെ പ്രതികള്‍ക്ക് ഒന്‍പതുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നൂര്‍ജഹാന്‍ തട്ടിക്കൊണ്ടുവന്നെന്നും ഭര്‍ത്താവ് മൂസ പീഡിപ്പിച്ചു എന്നുമാണ് പ്രോസിക്യൂഷന്‍ ആരോപിച്ചത്. പോലീസ് കേസുകള്‍ കുറവായ പ്രദേശം കൂടിയായ ലക്ഷദ്വീപില്‍ ആദ്യമായാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കുന്നത്.