Connect with us

india

മുസ്‌ലിംകൾക്കെതിരായ ‘പോയിന്റ് ബ്ലാങ്ക് വെടിവെപ്പ്’: ഹിമന്തയ്ക്കെതിരെ പൊലീസിൽ പരാതി നൽകി ഉവൈസി

Published

on

ഹൈദരാബാദ്: മുസ്‌ലിംകൾക്കെതിരെ പ്രതീകാത്മകമായി പോയിന്റ് ബ്ലാങ്കിൽ വെടിവയ്ക്കുന്ന വീഡിയോ പങ്കുവച്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കെതിരെ പരാതി നൽകി എഐഎംഐഎം മേധാവി അസദുദ്ദീൻ ഉവൈസി എംപി. ഹൈദരാബാദ് പൊലീസിനാണ് ഉവൈസി പരാതി നൽകിയത്. വീഡിയോ അക്രമോത്സുകവും പ്രകോപനപരവുമാണെന്നും ഹിമന്തയ്ക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു.

നിർഭാഗ്യവശാൽ, വംശഹത്യാപരമായ വിദ്വേഷ പ്രസംഗം ഇന്ന് സാധാരണ സംഭവമായി മാറിയിരിക്കുകയാണെന്ന് ഉവൈസി പറഞ്ഞു. സോഷ്യൽമീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും പൊതുപരിപാടികളിലൂടെയും ഹിമന്ത ശർമ മുസ്‌ലിംകൾക്കെതിരെ വർഷങ്ങളായി നിരന്തരം വിദ്വേഷ പരാമർശങ്ങൾ നടത്തിവരികയാണെന്ന് പരാതിയിൽ പറയുന്നു. അത്തരം നിരവധി വിദ്വേഷ പ്രസം​ഗങ്ങൾ ഇപ്പോഴും സോഷ്യൽമീഡിയകളിൽ കാണാം.

സമീപ മാസങ്ങളിൽ, മുസ്‌ലിംകളുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാനും ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും ഇടയിൽ ശത്രുതയും വിദ്വേഷവും വളർത്താനുമുള്ള വ്യക്തവും ബോധപൂർവവുമായ ഉദ്ദേശ്യത്തോടെ, മുഖ്യമന്ത്രി മനഃപൂർവം വിദ്വേഷ പ്രസംഗങ്ങൾ കടുപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത്തരം പരാമർശങ്ങൾ ദേശീയോദ്ഗ്രഥനത്തിന് ദോഷകരവും സാമുദായിക ഐക്യം തകർക്കുന്നതുമാണെന്ന് ഹിമന്തയ്ക്ക് കൃത്യമായി അറിയാമാമെന്നും ഉവൈസി വിശദമാക്കി.

അതേസമയം, മുസ്‌ലിംകൾക്കെതിരായ വിദ്വേഷ പ്രസം​ഗങ്ങളിലും നീക്കങ്ങളിലും ഹിമന്തയുൾപ്പെടെയുള്ള ബിജെപി നേതാക്കൾക്കും മുഖ്യമന്ത്രിമാർക്കും മന്ത്രിമാർക്കുമെതിരെ നടപടിയാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകർ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. രൂപ് രേഖ വർമ, മുൻ ലെഫ്റ്റനന്റ് ഗവർണർ നജീബ് ജംഗ്, ജോൺ ദയാൽ ഉൾപ്പെടെ 12 സാമൂഹിക പ്രവർത്തകരാണ് വിഷയത്തിൽ കോടതി ഇടപെടൽ ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹരജി സമർപ്പിച്ചത്.

ഉന്നത പദവികൾ വഹിക്കുന്ന വ്യക്തികളുടെ ഇത്തരം പരാമർശങ്ങളും പ്രവൃത്തികളും ഭരണഘടനാ ഉത്തരവാദിത്തങ്ങളുടെ ലംഘനമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനാ ചുമതല വഹിക്കുന്നവർ വിദ്വേഷം വളർത്തുകയും നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുകയും ചെയ്യുന്നത് തുടരുകയാണെന്നും ഹരജിയിൽ പറയുന്നു. ഹിമന്ത ബിശ്വ ശർമയ്ക്കെതിരെ കോടതി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും രം​ഗത്തെത്തിയിരുന്നു.

മുസ്‌ലിംകൾക്കെതിരെ പ്രതീകാത്മകമായി പോയിന്റ് ബ്ലാങ്കിൽ വെടിവയ്ക്കുന്ന ഹിമന്ത ബിശ്വ ശർമയുടെ വീഡിയോ ആണ് അസം ബിജെപി ഔദ്യോ​ഗിക സോഷ്യൽമീഡിയ പേജിലൂടെ പങ്കുവച്ചത്. ഇതിൽ വ്യാപക പ്രതിഷേധവും വിമർശനവുമാണ് ഹിമന്തയ്ക്കും ബിജെപിക്കുമെതിരെ ഉണ്ടായത്. ഹിമന്തയുടേത് ഫാസിസത്തിന്റെ മുഖമാണെന്നും കൂട്ട ആക്രമണത്തിനും വംശഹത്യക്കുള്ള ആഹ്വാനവുമാണെന്നും കോൺ​ഗ്രസ് വിമർശിച്ചു. സംഭവത്തിൽ ഹിമന്തയ്ക്കെതിരെ കോടതി ശക്തമായ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ദീപക് കുമാറിനെതിരെ ‘സാമൂഹിക വിലക്ക്’; ആളൊഴിഞ്ഞ് ജിം; 150 മെമ്പര്‍മാരില്‍ അവശേഷിക്കുന്നത് 15 പേര്‍ മാത്രം

Published

on

വർഗീയവാദികളുടെ ഭീഷണിക്കിരയായ വയോധികനായ മുസ്‌ലിം വ്യാപാരിയെ സംരക്ഷിച്ചതിന്റെ പേരിൽ രാജ്യശ്രദ്ധ നേടിയ ദീപക് കുമാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. കോട്ദ്വാറിലെ അദ്ദേഹത്തിന്റെ ‘ഹൾക്ക്’ ജിമ്മിലെ അംഗങ്ങളുടെ എണ്ണം കുത്തനെ ഇടിഞ്ഞു. ആളുകൾ ഭയന്ന് ജിമ്മിൽ വരുന്നത് നിർത്തിയിരിക്കുകയാണെന്ന് ദീപക് പറഞ്ഞു.
150-ഓളം അംഗങ്ങൾ നിത്യേന എത്തിയിരുന്ന ജിമ്മിൽ ഇപ്പോൾ വെറും 15 പേർ മാത്രമാണുള്ളതെന്ന് ദീപക് പറഞ്ഞു. 40,000 രൂപ വാടകയുള്ള കെട്ടിടത്തിലാണ് ജിം പ്രവർത്തിക്കുന്നത്. കൂടാതെ 16,000 രൂപയുടെ ഭവനവായ്പയും പ്രതിമാസം തിരിച്ചടയ്ക്കാനുണ്ട്. കുടുംബത്തിന്റെ ഏക വരുമാന മാർഗമാണ് ഇതോടെ പ്രതിസന്ധിയിലായതെന്നും അദ്ദേഹം പറഞ്ഞു.
Continue Reading

india

ഭരണഘടനാ അവകാശങ്ങളിൽ നിന്ന് വ്യതിചലിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തോട് യോജിക്കാനാവില്ല: എം.എസ്.എഫ്

Published

on

ന്യൂഡൽഹി: വിദ്യാഭ്യാസം സാമൂഹ്യനീതിയുടെ പ്രധാന ഉപാധിയായി കാണുന്ന ഭരണഘടനാ ദർശനത്തിൽ നിന്ന് രാജ്യം അപകടകരമായി അകന്നുപോകുകയാണെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ്‌ പി വി അഹമ്മദ് സാജു. ഡൽഹിയിൽ ജെ എൻ യു വിദ്യാർഥി യൂണിയൻ സംഘടിപ്പിച്ച സ്റ്റുഡൻറ് പാർലമെന്റിൽ സംസാരിക്കുകയായിരുന്നു സാജു.

ഇന്ത്യൻ ഭരണഘടന വിദ്യാഭ്യാസത്തെ സമത്വവും മാനവികതയും ഉറപ്പാക്കുന്ന ഒരു സാമൂഹ്യനീതി ഉപാധിയായി കണ്ടതാണെന്നും, അറിവിന്റെ ജനാധിപത്യവത്കരണമായിരുന്നു സ്വാതന്ത്ര്യസമരത്തിന്റെയും ഭരണഘടനയുടെയും ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ന് ഉയർന്ന വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്ന നയപരമായ മാറ്റങ്ങൾ ഈ ഭരണഘടനാ കാഴ്ചപ്പാടിനെ ദുർബലപ്പെടുത്തുകയാണെന്ന് അഹമ്മദ് സാജു ചൂണ്ടിക്കാട്ടി.

ഇന്നത്തെ സർവകലാശാലകൾ നേരിടുന്ന പ്രതിസന്ധി ആസൂത്രിതമായ ഒളിയജണ്ടകളുടെ ഭാഗമാണ്. ഈ പശ്ചാത്തലത്തിലാണ് റോഹിത് വേമുല ആക്ട്, വി ബി എസ് എ ബിൽ 2025, ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ വിദ്യാർത്ഥി വിഷയങ്ങൾ എന്നിവ ഗൗരവമായി വിലയിരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

2016-ൽ ഹൈദരാബാദ് സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയായ റോഹിത് വേമുലയുടെ മരണം ഒരു വ്യക്തിഗത ദുരന്തമായി മാത്രം കാണാനാവില്ലെന്നും, സർവകലാശാലകളിൽ നിലനിൽക്കുന്ന ഘടനാപരമായ ജാതിവിവേചനത്തിന്റെയും സാമൂഹിക അവഹേളനത്തിന്റെയും സ്ഥാപനപരമായ അനാസ്ഥയുടെയും പ്രതീകമാണതെന്നും ദളിത്, ആദിവാസി, ഒബിസി, ന്യൂനപക്ഷ, സ്ത്രീ, ഭിന്നശേഷി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ ഇന്നും ക്യാമ്പസുകളിൽ നേരിടുന്ന വിവേചനങ്ങൾ പരിഹരിക്കാൻ നിലവിലെ സംവിധാനങ്ങൾ പരാജയപ്പെടുകയാണെന്നും അദ്ദേഹം വിമർശിച്ചു. അതുകൊണ്ടുതന്നെ റോഹിത് വേമുല ആക്ട് ഒരു വികാരാധിഷ്ഠിത ആവശ്യമല്ല, ഭരണഘടനയുടെ ആത്മാവിൽ നിന്ന് ഉദ്ഭവിക്കുന്ന നിയമപരമായ അനിവാര്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾക്ക് ഏർപ്പെടുത്തിയ ഭരണകൂട നിയന്ത്രണങ്ങളും കനത്ത പിഴകളും, അക്കാദമിക് സ്ഥാപനങ്ങളിൽ വിയോജിക്കാനുള്ള അവകാശം എന്ന ജനാധിപത്യ മൂല്യം എത്രത്തോളം ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്നതാണെന്നും അഹമ്മദ് സാജു പറഞ്ഞു. സർവകലാശാലകൾ സംവാദത്തിന്റെയും വിമർശനത്തിന്റെയും കേന്ദ്രങ്ങളാകേണ്ടിടത്ത്, ശിക്ഷാനടപടികളിലൂടെ ഭയം സൃഷ്ടിക്കുന്നത് ദീർഘകാലത്ത് ഇന്ത്യൻ ജനാധിപത്യത്തിന് തന്നെ ദോഷകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസ രംഗത്ത് നടക്കുന്നത് പരിഷ്‌കരണങ്ങളല്ല, ഭരണഘടനാപരമായ കാഴ്ചപ്പാടുകളിൽ നിന്ന് പിന്മാറലാണ്, വിദ്യാഭ്യാസം സാമൂഹ്യനീതിയുടെ ഉപാധിയായി തുടരണമെങ്കിൽ സർവകലാശാലകളുടെ സ്വയംഭരണം സംരക്ഷിക്കപ്പെടണമെന്നും, വിദ്യാർത്ഥികളുടെ പ്രതിഷേധിക്കുവാനുള്ള അവകാശം ക്രിമിനലൈസ് ചെയ്യപ്പെടരുതെന്നും, വിവേചനത്തിനെതിരെ ശക്തവും സ്വതന്ത്രവുമായ നിയമപരമായ സംരക്ഷണം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജെ എൻ യു വിദ്യാർഥി യൂണിയൻ പ്രസിഡന്റ്‌ അതിഥി മിഷ്രയുടെ അധ്യക്ഷതയിൽ നടന്ന സ്റ്റുഡന്റ് പാർലിമെന്റിൽ വിവിധ വിദ്യാർഥി സംഘടന നേതാക്കളായ വരുൺ ചൗദരി (എൻ എസ് യു ഐ )പ്രസഞ്ജീത് (ഐസ )ശില്പ സുരേന്ദ്രൻ (എസ് എഫ് ഐ )മുൻതേഹ ഫാത്തിമ (ഡി എസ് എഫ് ) വിരാജ് ദേവങ് (എ ഐ എസ് എഫ് )അഡ്വ ഷഹറിയർ ഖാൻ (സി ആർ ജെ ഡി )എന്നിവർ സംസാരിച്ചു.

Continue Reading

india

‘ഇന്ത്യ- യുഎസ് കരാറിനെ പറ്റി പറയാന്‍ അനുവദിക്കുന്നില്ല; കേന്ദ്രത്തിനെതിരെ കെ.സി. വേണുഗോപാല്‍

ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് അനുമതി നിഷേധിച്ചതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

Published

on

By

ന്യൂഡല്‍ഹി: പാര്‍ലമെന്ററി മര്യാദകള്‍ ലംഘിച്ച് പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ.സി. വേണുഗോപാല്‍ എം.പി. ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് അനുമതി നിഷേധിച്ചതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പ്രതിപക്ഷ നേതാവ് ഒരു ‘നിഴല്‍ പ്രധാനമന്ത്രി’ യാണെന്നും അദ്ദേഹത്തിന് സഭയില്‍ സംസാരിക്കാന്‍ പ്രത്യേക അവകാശമുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍ ഇത് മാനിക്കാതെ തുടര്‍ച്ചയായി മൈക്ക് ഓഫ് ചെയ്യുന്ന നടപടിയാണ് സഭയിലുണ്ടാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഇന്ത്യയെ ബ്ലാക്ക് മെയില്‍ ചെയ്ത് കീഴടക്കിയ കരാറാണ് അമേരിക്കയുമായി ഒപ്പിട്ടിരിക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു. രാജ്യത്തെ കര്‍ഷകരെയും സാധാരണക്കാരെയും ഇത് ദോഷകരമായി ബാധിക്കും. കരാറിന്റെ വിവരങ്ങള്‍ പാര്‍ലമെന്റിനെ അറിയിക്കാതെ ട്രംപ് വഴിയാണ് ഇന്ത്യക്കാര്‍ വിവരങ്ങള്‍ അറിയുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഭരണപക്ഷത്തിന് ആരെയും ആക്രമിക്കാമെന്നും എന്നാല്‍ പ്രതിപക്ഷത്തിന് മിണ്ടാന്‍ സമ്മതിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending