gulf

ദൂബൈയില്‍ ലഹരിക്കടത്ത് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

By Test User

October 26, 2022

ദുബൈ- ദുബൈയിലെത്തിച്ച 436 കിലോ ലഹരി മരുന്ന് പോലീസ് പിടിച്ചെടുത്തു. പയറിന്റെ രൂപത്തിലാണ് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘമാണ് ഇതിന് പിന്നിലെന്നും അയല്‍ രാജ്യത്തേക്ക് കടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നും പോലീസ് അറിയിച്ചു.