kerala

കഞ്ചാവും ലഹരി വസ്തുക്കളുമായി അഞ്ച് അതിഥി തൊഴിലാളികള്‍ പിടിയില്‍

By Chandrika Web

August 03, 2022

തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസ് സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുമായി അഞ്ച് അന്യ സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍.

ചൊറുക്കളയില്‍ താമസിക്കുന്ന അതിഥിതൊഴിലാളികളായ പപ്പു ബൊറുവോ(23), സമീറുല്‍ ഇസ്‌ലാം(35), ബോള്‍ഗോ ഗൈന്‍(39), മീട്ടാ(29), സഞ്ജയ്(27) എന്നിവരാണ് ലഹരി വസ്തുക്കളുമായി പിടിയിലായത്.

തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീരാഗ് കൃഷ്ണയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ഇവരില്‍ നിന്നും 24 ഗ്രാം കഞ്ചാവും അഞ്ച് കിലോ പുകയില ഉത്പന്നങ്ങളും പിടികൂടുകയായിരുന്നു. എക്‌സൈസ് സംഘത്തില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ അഷറഫ് മലപ്പട്ടം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിനേഷ്, വിനീത്, ശരത്ത്, െ്രെഡവര്‍ അജിത്ത് ഉണ്ടായിരുന്നു.