kerala

വിദ്യയെ അറസ്റ്റുചെയ്യാതെ പൊലീസ്; ഒളിവിലെന്ന് വിശദീകരണം; വിദ്യ ഹോസ്റ്റലില്‍ തന്നെയുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

By webdesk11

June 10, 2023

വ്യാജ രേഖ കേസില്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യയെ അറസ്റ്റ് ചെയ്യാതെ തപ്പി തടഞ്ഞ് പൊലീസ്. വിദ്യ ഒളിവിലാണ് എന്നാണ് പൊലീസിന്റെ വിശദീകരണം. അതേസമയം വിദ്യ കാലടി സര്‍വകലാശാല ഹോസ്റ്റലില്‍ തന്നെ ഉണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

കൂടാതെ പൊലീസ് ഇന്ന് വിദ്യയുടെ വീട്ടിലെത്തി പരിശോധന നടത്താന്‍ ശ്രമിച്ചെങ്കിലും വീട്ടില്‍ ആ സമയത്ത് ആരും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പൊലീസ് തിരിച്ചു പോവുകയായിരുന്നു. സംഭവത്തില്‍ വിദ്യയെ തള്ളി പറഞ്ഞ നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. വിദ്യക്ക് രാഷ്ട്രീയപരമായി പിന്തുണ നല്‍കേണ്ട എന്നാണ് സിപിഎമ്മിന്റെ നിലപാട്.