kerala
ഒമിക്രോണ്‍ ടെസറ്റിന്റെ പേരില്‍ തട്ടിപ്പ്;മുന്നറിയിപ്പുമായി പോലീസ്
ഒമിക്രോണനായുള്ള പിസിആര്‍ ടെസ്റ്റുമായി ബഡപ്പെട്ട് സര്‍ക്കാര്‍,സ്വകാര്യ ആശുപത്രികളുടെ പേരില്‍ വ്യാജ ഇമെയില്‍,ലിങ്കുകള്‍ എന്നിവ അയച്ചുനല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്.
കോവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ പേരില്‍ തട്ടിപ്പുമായി ഇറങ്ങിയതില്‍ മുന്നറിയിപ്പുമായി കേരള പോലീസ്.ഒമിക്രോണനായുള്ള പിസിആര്‍ ടെസ്റ്റുമായി ബഡപ്പെട്ട് സര്‍ക്കാര്‍,സ്വകാര്യ ആശുപത്രികളുടെ പേരില്‍ വ്യാജ ഇമെയില്‍,ലിങ്കുകള്‍ എന്നിവ അയച്ചുനല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്.തട്ടിപ്പിന്റെ രീതിയെ കുറിച്ചും തട്ടിപ്പിനെ കുറിച്ചും പോലീസ് മുന്നറിയിപ്പ് നല്കികഴിഞ്ഞു.
കേരള പോലീസ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
കോവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ പേരില്‍ സൈബര്‍ കുറ്റവാളികള്‍ പുതിയതരം തട്ടിപ്പുമായി
രംഗത്തിറങ്ങിയിട്ടുണ്ട്. ഈ തട്ടിപ്പിനെതിരെ ജനങ്ങള്‍ ജാഗരൂകരായി ഇരിക്കേണ്ടതാണ്. എങ്ങനെയാണ് സൈബര്‍ കുറ്റവാളികള്‍ ഇത്തരം തട്ടിപ്പ് നടത്തുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം.
ഒമിക്രോണിനായുള്ള പി സി ആര് ടെസ്റ്റുമായി ബന്ധപ്പെട്ട് തട്ടിപ്പുകാര്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ പേരില്‍ വ്യാജ ഇ-മെയില്‍, ലിങ്കുകള്‍ എന്നിവ അയച്ചു നല്കുന്നു.
ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ സ്വകാര്യ, സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളുടെ ഒറിജിനല്‍ വെബ്സൈറ്റ് എന്ന് തോന്നിപ്പിക്കുന്ന കോവിഡ് 19 ഒമിക്രോണ്‍ ടെസ്റ്റ് എന്ന തലക്കെട്ടോടു കൂടിയ വ്യാജ വെബ്സൈറ്റില്‍ പ്രവേശിക്കുന്നു.
അതിനുശേഷം ഗവണ്മെന്റ് ചുമത്തുന്ന കോവിഡ് 19 ഒമിക്രോണ്‍ എന്നിവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഒഴിവാക്കുവാന്‍ ജനങ്ങളെ അനുവദിക്കുന്ന സൗജന്യ ഒമിക്രോണ്‍ ടെസ്റ്റ് എന്ന വാഗ്ദാനം ഇത്തരക്കാര്‍ അവതരിപ്പിക്കുന്നു.
ഇതിനായി പേര്, ജനന തീയതി, വീട്ടു വിലാസം, മൊബൈല്‍ നമ്പര്‍, ഇമെയില്‍ അഡ്രസ് എന്നിവയും രജിസ്ട്രേഷന് ചെയ്യുന്നതിനായി ചെറിയ ഒരു തുകയും ആവശ്യപ്പെടുന്നു. മാത്രമല്ല തുക നല്കുവാന് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് ഡീറ്റെയില്‍സ് നല്കുവാന് തട്ടിപ്പുകള്‍ ഇത്തരം സൈറ്റിലൂടെ ആവശ്യപ്പെടുന്നു.
ഇങ്ങനെ നല്കുന്ന വ്യക്തികളുടെ ബാങ്ക് ഡീറ്റെയില്‍സ് കൈവശപ്പെടുത്തുന്ന തട്ടിപ്പുകാര്‍ ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ച് നിരവധി സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നു.
നിര്‍ദേശങ്ങള്‍
ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതിനു മുമ്പ് അയച്ച ആളുടെ വിശദാംശങ്ങളും ഇമെയില്‍ വിലാസവും സൂക്ഷ്മമായി പരിശോധിക്കുക അജ്ഞാതരില്‍ നിന്നും ഉള്ള ഇമെയിലുകള്‍ ഒഴിവാക്കുക.
ആരോഗ്യ സേവനങ്ങളുടെയും സര്‍ക്കാര്‍ സേവനങ്ങളുടെയും ഔദ്യോഗിക വെബ്സൈറ്റുകള്‍ മാത്രം ഉപയോഗിക്കുക.
വെബ്സൈറ്റുകളുടെ ഡൊമൈന്‍ യു ആര് എല്‍ എന്നിവ സൂക്ഷ്മമായി പരിശോധിക്കുക
https:// എന്നതില്‍ തുടങ്ങാത്ത വിലാസം ഉള്ള വെബ്പേജുകള്‍ ഒഴിവാക്കുക.
ലഭിച്ച സന്ദേശമോ ഈമെയിലോ യാഥാര്‍ത്ഥ്യമാണെന്ന് ഉറപ്പാക്കുന്നതിനു വേണ്ടി സൂചിപ്പിച്ച സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ ആരോഗ്യ സേവനവുമായി നേരിട്ട് ബന്ധപ്പെട്ട് ഉറപ്പുവരുത്തുക.
ഇത്തരം സംഭവങ്ങള്‍ നിങ്ങള്‍ക്കോ അല്ലെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കോ നേരിടേണ്ടി വന്നാല്‍ cybercrime.gov.in എന്ന പോര്‍ട്ടലില്‍ ഉടന്‍തന്നെ റിപ്പോര്‍ട്ട് ചെയ്യുക
kerala
പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു
ഉടന്‍ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണന് പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു.
പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു. ചാലക്കുടിപ്പുഴയില്‍ ആറങ്ങാലിക്കടവില്‍ ഞായറാഴ്ച രാവിലെയാണ് അപകടം. പാറക്കടവ് എളവൂര്‍ സ്വദേശി കൊടുമ്പിള്ളി വീട്ടില്‍ ജോഷിയുടെ മകന് കൃഷ്ണനാണ് (30) മരിച്ചത്.
ചാലക്കുടിപുഴയിലെ ആറങ്ങാലിക്കടവില്‍ കഴിഞ്ഞ ദിവസം കൃഷ്ണനടക്കം ആറുപേരടങ്ങുന്ന സംഘം എത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികളെ നോക്കാന്‍ കൃഷ്ണനെ ഏല്പിച്ച് പുഴയുടെ മറുകരയിലേക്ക് നീന്തിപ്പോയി.
ഇതിനിടെ ഒരു കുട്ടി പുഴയിലിറങ്ങി അപകടത്തില്‍പെടുകയായിരുന്നു. ഉടന്‍ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണന് പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു. അവിടെയുണ്ടായിരുന്ന യുവാക്കള്‍ കൃഷ്ണനെ കരയിലേക്ക് എത്തിച്ചു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: മിനി. സഹോദരന്: അഖില്‍
kerala
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ്നാടിന് കത്തയച്ച് കേരളം
. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങി.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാടിന് സംസ്ഥാനം കത്തയച്ചു. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ തമിഴ്നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങി.
വ്യാഴാഴ്ച വൈകിട്ട് 140.20 അടിയായിരുന്നു മുല്ലപ്പെരിയാറിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷിയായ 142 അടിയാണ് റൂള്‍ കര്‍വ് എങ്കിലും ജലനിരപ്പ് 140 അടിയില്‍ നിലനിര്‍ത്തുന്നതിനായി കൂടുതല്‍ ജലം കൊണ്ടുപോകണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച തമിഴ്നാട് കൂടുതല്‍ ജലം കൊണ്ടുപോകുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.
kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala1 day agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala1 day agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala2 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

