കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമിനു ഫോണ്‍ ചെയ്യാന്‍ സൗകര്യം നല്‍കിയതുമായി ബന്ധപ്പെട്ടു കണ്ണൂര്‍ എ.ആര്‍ ക്യാംപിലെ മൂന്നു പൊലീസുകാരെ അന്വേഷണ വിധേയമായി ജില്ലാ പൊലീസ് മേധാവി സസ്‌പെന്റ് ചെയ്തു.

സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അജിത്കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിനീഷ്, രതീഷ് എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി കെ.സഞ്ജയ്കുമാര്‍ ഗുരുഡിന്‍ ഇന്നലെ സസ്‌പെന്റ്് ചെയ്തത്.
തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊന്നുവെന്ന കേസില്‍ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന നിസാം ജയിലില്‍ നിന്നു ഫോണ്‍ ഉപയോഗിക്കുന്നതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.