kerala

നടന്‍ ദിലീപ് ശങ്കറിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ്‌

By webdesk18

December 29, 2024

തിരുവനന്തപുരം: സിനിമാസീരിയല്‍ നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ്. ദിലീപ് ശങ്കര്‍ താമസിച്ച മുറിയില്‍ ഫോറന്‍സിക് സംഘം വിശദമായ പരിശോധന നടത്തിയിരുന്നു. കരള്‍ രോഗത്തിനുള്ള മരുന്നും ഒഴിഞ്ഞ രണ്ട് മദ്യക്കുപ്പികളും മുറിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് വിവരം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് അയച്ചിട്ടുണ്ട്.

തിരുവനന്തപുരം വാന്റോസ് ജംഗ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. രണ്ട് ദിവസമായി അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതോടെ സീരിയലില്‍ ഒപ്പം അഭിനയിക്കുന്നവര്‍ ഉള്‍പ്പെടെ ഹോട്ടലിലേയ്ക്ക് എത്തിയിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ മുറി തുറന്ന് നോക്കിയപ്പോഴാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് ദുര്‍ഗന്ധവും വമിച്ചിരുന്നു.