kerala

ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസില്‍ പ്രതി ശബരീനാഥിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ്

By webdesk17

August 25, 2025

ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ്. ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വഞ്ചിയൂര്‍ പൊലീസ് വിവിധ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതത് കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതികള്‍ ആയിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. തിരുവനന്തപുരത്ത് അഭിഭാഷകനില്‍ നിന്ന് ശബരീനാഥ് 34 ലക്ഷം രൂപ തട്ടിയെടുത്തതില്‍ കേസെടുത്തതിന് പിന്നാലെയാണ് പൊലീസിന്റെ നീക്കം. ശബരീനാഥിനായുള്ള അന്വേഷണം പൊലീസ് തുടങ്ങിട്ടുണ്ട്.

ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ സാമ്പത്തിക ലാഭമുണ്ടാക്കി കൊടുക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് ശബരിനാഥ് തട്ടിപ്പ് നടത്തിയത്. 2024 ജനുവരി മുതലാണ് പണം വാങ്ങി തുടങ്ങിയത്. പിന്നീട് മുടക്കിയ തുകയോ അതിനുള്ള ലാഭമോ നല്‍കിയില്ല. ഈ കൊമേഴ്‌സ് ബിസിനസ് എന്നപേരില്‍ ഒരു സ്ഥാപനം ഇതിനായി തുടങ്ങുകയും രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ തുടര്‍നടപടികളിലേക്ക് പോകാതെ വന്നതോടെയാണ് അഭിഭാഷകനായ സഞ്ജയ് പരാതി നല്‍കിയത്.