kerala

കത്ത് വിവാദം: സമരക്കാര്‍ക്ക് നേരെ പൊലീസ് ക്രൂരനടപടി

By Test User

November 17, 2022

തിരുവനന്തപുരം കോര്‍പറേഷനിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ കോര്‍പറേഷന്‍ മാര്‍ച്ചിന് പൊലീസിന്റെ ക്രൂരമര്‍ദനം.

പലര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.

സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍, ശബരിനാഥ് തുടങ്ങിയ നേതാക്കള്‍ സമരത്തിന് നേതൃത്വം നല്‍കുന്നു. മേയര്‍ സി.പി.എം ജില്ലാസെക്രട്ടറിക്ക് എഴുതിയ അനധികൃതനിയമനക്കത്താണ് വിവാദമായത്. മേയര്‍ ആര്യ രാജേന്ദ്രന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച്.