kerala

താത്കാലിക ജീവനക്കാരിയെ കടന്നുപിടിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

By Test User

December 18, 2022

പത്തനംതിട്ട: ആറന്മുള പൊലീസ് സ്‌റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നുപിടിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. പത്തനാപുരം സ്വദേശിയായ സിപിഒ സജീഫ് ഖാനാണ് സസ്‌പെന്‍ഷന്‍ കിട്ടിയത്. ജീവനക്കാരിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സജീഫ് ഖാന്‍ താത്കാലിക ജീവനക്കാരിയെ കടന്നുപിടിച്ചത്. നേരത്തെയും യുവതിക്ക് നേരെ അക്രമണം നടത്തിയിരുന്നു. താക്കീത് നല്‍കിയെങ്കിലും പോലീസ് ആവര്‍ത്തിക്കുകയായിരുന്നു. വീണ്ടും ശല്യം ചെയ്തതിന് പിന്നാലെയാണ് യുവതി എസ്എച്ച്ഒയ്ക്ക് പരാതി നല്‍കിയത്.