തിരുവനന്തപുരം: വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ നിസാര കേസ് ചുമത്തി മുസ്‌ലിം ലീഗ് നേതാവ് കല്ലറ ഷിബുവിനെ പാങ്ങോട് പൊലീസ് ഇന്‍സ്‌പെക്ടര്‍ നിയാസ് കഴിഞ്ഞ ദിവസം കല്ലറയില്‍ നിന്ന് അറസ്റ്റ് ചെയ്ത് വിവസ്ത്രനായി നടുറോഡിലൂടെ സ്‌റ്റേഷന്‍ വരെ നടത്തി കൊണ്ടുപോയതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. പൊലീസിന്റെ ഈ കിരാത നടപടിയില്‍ ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. ഡി.ജി.പ്പി, എ.ഡി.ജി.പ്പി , മനുഷ്യാവകാശ കമ്മീഷന്‍ എന്നിവിടങ്ങളില്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ടെന്ന് മുസ്‌ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ഡെപ്യൂട്ടി ലീഡറുമായ വി.കെ ഇബ്രാഹിം കുഞ്ഞ്, എം.എല്‍.എമാരായ പി.കെ അബ്ദുറബ്ബ് , പി.ഉബൈദുല്ല , ജില്ലാ ലീഗ് പ്രസിഡന്റ് പ്രൊഫ:തോന്നയ്ക്കല്‍ ജമാല്‍, ജനറല്‍ സെക്രട്ടറി അഡ്വ:കണിയാപുരം ഹലീം, ഷഹീര്‍ ജി അഹമ്മദ്, മാണിക്യം വിളാകം റാഫി, അഡ്വ:പാച്ചല്ലൂര്‍ നുജുമുദീന്‍, എം.എ കരീം ബാലരാമപുരം എന്നിവര്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി സമര്‍പ്പിച്ചു. പാങ്ങോട് എസ്.ഐയെ പോലീസ് സേനയില്‍ നിന്ന് പുറത്താകുന്നത്് സമരം തുടരുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.