കോളിവുഡിലും ബോളിവുഡിലും ഒരുപോലെ വിജയമായ മണിരത്‌നം ചിത്രമാണ് പോന്നിയന്‍ സെല്‍വന്‍. ആദ്യഭാഗത്തിന്റെ വിജയത്തിനുശേഷം രണ്ടാം ഭാഗത്തെക്കുറിച്ചുള്ള പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. തമിഴിന്പുറമെ മറ്റ് നാല് ഭാഷകളിലായിരുന്നു പൊന്നിയന്‍ സെല്‍വന്‍ റിലീസ് ചെയ്തത്. സിനിമയുടെ നിര്‍മ്മതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണിപ്പോള്‍ പൊന്നിയന്‍ സെല്‍വന്‍ 2നെ കുറിച്ചുള്ള പുതിയ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തത്.
Open the gates as we proudly march towards #PS2 ⚔
Dropping an exciting announcement today at 4 PM!#PS #PS1 #PS2 #PonniyinSelvan #ManiRatnam @arrahman @madrastalkies_ @LycaProductions @Tipsofficial @tipsmusicsouth @IMAX @PrimeVideoIN pic.twitter.com/PaXwCRMUSY— Lyca Productions (@LycaProductions) December 28, 2022
പ്രക്ഷകരില്‍ ഒരുപാട് സംശയങ്ങള്‍ ബാക്കിവെച്ചാണ് ഒന്നാം ഭാഗം അവസാനിപ്പിച്ചത്. അതുമൂലം ഇനിയെന്ത് എന്നൊരു ആകാംഷ പ്രക്ഷകര്‍ക്കിടയിലുണ്ട്. അടുത്ത വര്‍ഷം ഏപ്രില്‍ 20ഓടെ ചിത്രത്തിന്റെ രണ്ടാം എത്തുമെന്ന് നേരത്തെ വിതരണക്കാരായ റെഡ് ജയന്റ് മൂവീസ് ഉടമ ഉദയനിധി സ്റ്റാലിന്‍ അറിയിച്ചിരുന്നു. തെന്നിന്ത്യന്‍ സിനിമയിലെ വലിയൊരു താരനിര തന്നെ സിനിമയിലെത്തിയിരുന്നു. ഐശ്വര്യ റായ്, വിക്രം, കാര്‍ത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയം രവി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല, ജയചിത്ര എന്നിവരാണ് പ്രധാന റോളിലെത്തിയിരിന്നത്.