സിനിമ റിലീസാകും മുന്‍പേ ക്യാംപസുകളില്‍ ട്രെന്‍ഡായ പൂമരം സിനിമയിലെ രണ്ടാമത്തെ പാട്ടും പുറത്തിറങ്ങി. മഹാരാജാസ് ക്യാംപസിലെ കുട്ടികള്‍ക്കു മുന്നില്‍ വെറുതെയിരുന്നു പാടിയ ‘ഞാനും ഞാനുമെന്റാളും ആ നാല്‍പതു പേരും’ പാട്ടു പോലെ തന്നെ നായകന്‍ കാളിദാസ് ജയറാം പാടുന്ന രീതിയിലാണ് പുതിയ പാട്ടും.


‘കടവത്തൊരു തോണിയിരിപ്പൂ’ എന്നു തുടങ്ങുന്ന പാട്ട് വിരഹ ഗാനമായാണ് ചിത്രീകരിച്ചിരിക്കുന്നത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ക്യാപസ് ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.