Culture
റോഹിന്‍ഗ്യകളെക്കുറിച്ച് പരാമര്‍ശിക്കാതെ മാര്‍പാപ്പ
നയ്പിഡോ: റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ കുറിച്ച് പരാമര്‍ശിക്കാതെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മ്യാന്‍മര്‍ പ്രസംഗം. മ്യാന്‍മറില്‍ നടത്തിയ പ്രഭാഷണത്തില്‍ പൊതുവിഷയങ്ങള്‍ മാത്രമാണ് അദ്ദേഹം പറഞ്ഞത്. ആങ് സാന്‍ സൂകി, പ്രസിഡന്റ് തിന്‍ കയ്യോ, സേനാ മേധാവി മിന്‍ ആങ് ലൈംഗ് എന്നിവരുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി.
റോഹിന്‍ഗ്യന്‍ അഭയാര്‍ ത്ഥി വിഷയം യുഎന്‍ എടക്കമുള്ള സംഘടനകളും ലോക രാഷ്ട്രങ്ങളും ചര്‍ച്ച ചെയ്യുന്ന സമയത്ത് സമാധാനത്തിന്റെ വക്താവായ ഫ്രാന്‍സിസ് മാര്‍ പാപ്പ അഭിപ്രായം പറയുമെന്ന് ലോകം ഉറ്റു നോക്കിയിരുന്നു. എന്നാല്‍ ആ വിഷയത്തെ കുറിച്ച് പരാമര്‍ശിക്കുകപോലും ചെയ്യാതെയാണ് പാപ്പ പ്രസംഗം അവസാനിപ്പിച്ചത്. രാജ്യത്തെ ആഭ്യന്തര സംഘര്‍ഷങ്ങളെ കുറിച്ചും അതിനെ തുടര്‍ന്ന് നേരിടുന്ന പ്രതിസന്ധിയും വികസനത്തെയുള്‍പ്പെടെ ബാധിക്കുന്നതായി മാര്‍പാപ്പ പറഞ്ഞു.
അധ്യക്ഷ പദവിയിലുണ്ടായിരുന്ന ആങ് സാന്‍ സൂകിയും തന്റെ പ്രസംഗത്തില്‍ ആഭ്യന്തര പ്രതിസന്ധികളെ കുറിച്ചാണ് പറഞ്ഞത്. റാഖൈനിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ കണക്കുകള്‍ നിരത്തിയാണ് സൂചി തുടര്‍ന്നത്. ആറ് ലക്ഷത്തിനടുത്ത് അഭയാര്‍ഥികള്‍ വടക്കന്‍ റാഖൈനില്‍ നിന്ന് പലായനം ചെയ്തതായി അവര്‍ വ്യക്തമാക്കി. എന്നാല്‍ പൊതുവായി ഈ വിഷയത്തിലെ നിലപാട് സൂചിയും പറഞ്ഞില്ല.
ബംഗ്ലാദേശില്‍ സ്ഥിരം ക്യാമ്പുകള്‍ പണിയുന്നു
വംശഹത്യയെ തുടര്‍ന്ന് മ്യാന്മറില്‍ നിന്നു പാലായനം ചെയ്ത റോഹിന്‍ഗ്യന്‍ ജനതയ്ക്കുള്ള ക്യാമ്പുകള്‍ക്കായി കണ്ടെത്തിയ ചതുപ്പു നിലം ഒരുക്കിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തരിശു കിടക്കുന്ന പ്രദേശത്ത് അഭയാര്‍ത്ഥികള്‍ക്ക് ക്യാമ്പുകള്‍ നിര്‍മിക്കുന്നതിനെതിരെ ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ലക്ഷങ്ങള്‍ ചിലവഴിച്ച് നിലം ഒരുക്കിയെടുക്കാന്‍ തീരുമാനിച്ചത്.
പ്രദേശം ആവാസ യോഗ്യമാക്കാന്‍ 280 മില്യണ്‍ ഡോളര്‍ ആണ് ചിലവഴിക്കുക. നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് ബംഗ്ലാദേശ് സര്‍ക്കാര്‍ അനുമതി നല്‍കി. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സാമ്പത്തിക ചുമതല പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കാണ്. ബാഷന്‍ ചാര്‍ ദ്വീപിലാണ് അഭയാര്‍ത്ഥികള്‍ക്കായി പാര്‍പ്പിട സൗകര്യം ഒരുക്കുക. 2015ല്‍ ഈ പ്രദേശത്ത് ക്യാമ്പുകള്‍ നിര്‍മിക്കുന്നതിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍, വിവിധ ഭാഗങ്ങളില്‍ നിന്നു അഭയാര്‍ത്ഥികള്‍ക്ക് സഹായമായി ഫണ്ടുകള്‍ എത്തിയതോടെ പ്രദേശം ഒരുക്കിയെടുക്കാന്‍ സര്‍ക്കാര്‍ വീണ്ടും പദ്ധതി ഒരുക്കുകയായിരുന്നു.
മെയ് മാസത്തോടെ ക്യാമ്പുകള്‍ തുറന്നു നല്‍കാന്‍ കഴിയുമെന്ന് പ്ലാനിങ് സെക്രട്ടറി സിയൂള്‍ ഇസ്‌ലാം വ്യക്തമാക്കി. ഒരു ലക്ഷം പേരെ ഇവിടെ പാര്‍പ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വ്യോമ സേന നിര്‍വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രളയം, കാറ്റ്, പേമാരി തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രദേശമാണിത്. ഇത്തരം പ്രകൃതി ക്ഷോഭങ്ങളെ അതിജീവിക്കാന്‍ ഉതകുന്ന തരത്തിലുള്ളതാണ് നിര്‍മാണം. ഇതുവരെ 6.2 ലക്ഷം അഭയാര്‍ത്ഥികള്‍ അതിര്‍ത്തി കടന്ന് രാജ്യത്തെത്തിയതായാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ നല്‍കുന്ന വിവരം.
Film
മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india21 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala20 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports18 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ
-
india20 hours agoപോക്സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി

