kerala

പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; വിവിധയിടങ്ങളില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്

By Test User

September 23, 2022

സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ പരക്കെ ആക്രമണം. പൊതുഗതാഗത സംവിധാനമായ കെഎസ്ആര്‍ടിസി അടക്കമുള്ള വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. ആലപ്പുഴയിലും കോഴിക്കോടും കല്ലേറില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പരിക്കേറ്റു.

കണ്ണൂരില്‍ വാഹനങ്ങള്‍ക്കു നേരെ പെട്രോള്‍ ബോംബ് ഏറുണ്ടായി. കണ്ണൂര് വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രികന് നേരെയാണ് ആക്രമണമുണ്ടായത്.കോഴിക്കോട് താമരശ്ശേരിയില്‍ വാഹനങ്ങള്‍ക്ക് നേരെയും കല്ലേറുണ്ടായതായി വിവരം ലഭിക്കുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും ഇടങ്ങളിലും ടയര്‍ കത്തിച്ച് റോഡ് ഗതാഗതം തടസ്സപ്പെടുത്തി യിട്ടുണ്ട്.

കല്ലേറിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ പോലീസ് സംരക്ഷണത്തിലാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത്. ഈരാറ്റുപേട്ടയില്‍ പോലീസും പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി.