kerala

തുറമുഖ നിര്‍മാണം; തടസങ്ങള്‍ നീക്കണമെന്ന് ഹൈക്കോടതി

By Test User

November 01, 2022

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് തടസമായതെല്ലാം ഒരാഴ്ചയ്ക്കകം നീക്കണമെന്ന് ഹൈക്കോടതി. ഉത്തരവ് പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി മുന്നറിയപ്പ് നല്‍കി. ജസ്റ്റിസ് അനു ശിവറാമിന്റേതാണ് ഉത്തരവ്. അദാനി ഗ്രൂപ്പ് നല്‍കിയ ഹരജി പരിഗണിക്കവെയായിരുന്നു കോടിതിയുടെ നിര്‍ദേശം. നിര്‍മാണ പ്രദേശത്ത് സഞ്ചാരം തടസപെടുത്താന് പാടില്ലെന്നും കോടതി അറിയിച്ചു.

വിഴിഞ്ഞത്തെ സമരപന്തല്‍ പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് കോടതിയെ സമീപിച്ചിരുന്നു. നിര്‍മാണ പ്രവര്‍ത്തനത്തിന് നേരിടുന്ന തടസം ചൂണ്ടിക്കാട്ടിയായിരുന്നു അദാനി ഗ്രൂപ്പ് നിലപാടെടുത്തത്.