kerala
ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ദിവസങ്ങളായി പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയ കനത്ത മഴയ്ക്ക് നേരിയ ശമനമായതോടെ പത്തനംതിട്ട ജില്ലയിൽ പ്രളയഭീതി ഒഴിയുന്നു
kerala
മലപ്പുറം പാണക്കാട് മണ്ണിടിച്ചില്‍; സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍ നിര്‍ദ്ദേശം നല്കി
റോഡിലുള്ള തടസ്സങ്ങള്‍ നീക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്കി.
മലപ്പുറം: വേങ്ങര റോഡില്‍ പാണക്കാട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മണ്ണെടുത്ത സ്ഥലത്തുണ്ടായ മണ്ണിടിച്ചില്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍ പറഞ്ഞു. റോഡിലുള്ള തടസ്സങ്ങള്‍ നീക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്കി. സുരക്ഷാ പരിശോധനയ്ക്ക് ശേഷം ഗതാഗതം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദ്ദേശം നല്കി.
kerala
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅഃ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാർ വിടവാങ്ങി
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅഃ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാർ വിടവാങ്ങി. കേരളീയ മുസ്ലിം പൊതുമണ്ഡലത്തിൽ സജീവ സാന്നിദ്ധ്യമായ ആലിക്കുട്ടി മുസ്ല്യാർ 2003 മുതൽ 2006 വരെ കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ, 2006 മുതൽ 2009 വരെകേന്ദ്ര ഹജ്ജ് കമ്മറ്റി ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2003 മുതൽ ജാമിഅ നൂരിയയുടെ പ്രിൻസിപ്പാൾ സ്ഥാനം വഹിക്കുന്ന ആലിക്കുട്ടി മുസ്ലിയാർ അറിയപ്പെടുന്ന പണ്ഡിതനും എഴുത്തുകാരനും പ്രാസംഗികനുമാണ്. ആൾ ഇന്ത്യ പേഴ്സണൽ ബോർഡ് അംഗം കൂടിയായ അദ്ദേഹം നിരവധി ദേശീയ അന്തർദേശീയ സെമിനാറുകളിലും പങ്കെടുത്ത് പേപ്പറുകൾ അവതരിപ്പിച്ചിട്ടുണ്ട്. പുണ്യഭൂമിയിലേക്ക്, മുസ്ലിം ലോകം 1421, മുസ്ലിം ലോകം 1423, മുസ്ലിം ലോകം 1425, ദിക്റുകൾ, ഇസ്ലാമിക മുന്നേറ്റം ആഗോള തലത്തിൽ, ഫലസ്തീൻ ജൂതർക്കെന്തവകാശം തുടങ്ങിയ മലയാളം പുസ്തകങ്ങൾക്ക് പുറമെ ഇൻതിദാറുൽ മഫ്ഖൂദ് എന്ന അറബി കർമശാസ്ത്ര ഗ്രന്ഥവും അദ്ദേഹം രചിച്ചിട്ടുണ്ട്.
മൂസ ഹാജി ബിയ്യാതുകുട്ടി ദമ്പതികളുടെ മകനായി 1945-ൽ ജനിച്ചു. പിതാമഹൻ ആലി ഹാജിയിൽ നിന്നും പിന്നീട് സൈതലവി മുസ്ലിയാരിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. പിന്നീട് വിവിധ പള്ളി ദർസുകളിൽ പഠനം നടത്തി. തുടർന്ന് പട്ടിക്കാട് ജാമിഅ നൂരിയയിൽ ചേർന്നു. ജാമിഅ നൂരിയ പഠനകാലത്ത് ഇ.കെ അബൂബകർ മുസ്ലിയാർ, കോട്ടുമല മുസ്ലിയാർ, കുമരംപൂത്തൂർ കുഞ്ഞലവി മുസ്ലിയാർ, എ.സി. ജമാലുദ്ദീൻ മുസ്ലിയാർ, വെല്ലൂർ അബൂബകർ ഹസ്റത്ത്, കാടേരി മുസ്ലിയാർ തുടങ്ങിയ പ്രമുഖരുടെ വിദ്യാർഥിയാവാൻ അവസരം ലഭിച്ചു. 1968-ൽ ജാമിഅ നൂരിയ വിദ്യാഭ്യാസം പൂർത്തീകരിച്ചു.
kerala
പതിമൂന്നാമത് കേരള സാഹിത്യോത്സവ് അവാർഡ് ടി. ടി. ശ്രീകുമാറിന്
പതിമൂന്നാമത് കേരള സാഹിത്യോത്സവ് അവാർഡിന് പ്രമുഖ എഴുത്തുകാരനും, മാധ്യമ നിരീക്ഷകനും സാമൂഹിക വിമർശകനുമായ പ്രൊഫ. ടി. ടി. ശ്രീകുമാറിനെ തെരഞ്ഞെടുത്തു.
മലയാള സാഹിത്യത്തിനും, സാമൂഹിക-സാംസ്കാരിക വിമർശന രംഗത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്കാരം. കവി കെ. സച്ചിദാനന്ദൻ ജൂറി ചെയർമാനായ കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. എഴുത്തുകാരായ ടി ഡി രാമകൃഷ്ണൻ, പി. എൻ ഗോപീകൃഷ്ണൻ, രിസാല മാനേജിംഗ് എഡിറ്റർ സി.എൻ ജഅഫർ എന്നിവരാണ് മറ്റു ജൂറി അംഗങ്ങൾ. അൻപതിനായിരത്തി ഒന്ന് രൂപയും പ്രത്യേകം രൂപ കൽപ്പന ചെയ്ത ശിലാഫലകവുമാണ് അവാർഡ്.
മലയാളത്തിലെ സാംസ്കാരിക ചിന്തകളെയും ആധുനികതയെയും കുറിച്ചുള്ള വേറിട്ട നിരീക്ഷണങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിത്വമാണ് ടി. ടി. ശ്രീകുമാർ. സാങ്കേതികവിദ്യ, രാഷ്ട്രീയം, വികസനം, സംസ്കാരം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള അദ്ദേഹത്തിൻ്റെ ലേഖനങ്ങളും പുസ്തകങ്ങളും മലയാള വൈജ്ഞാനിക സാഹിത്യ ശാഖയ്ക്ക് വിലപ്പെട്ട സംഭാവനകളാണ് നൽകിയത്. മലയാളിയുടെ ആധുനികതയെയും സാംസ്കാരിക ചരിത്രത്തെയും നവഭാവുകത്വത്തോടെ വായനക്കാർക്ക് മുന്നിൽ അവതരിപ്പിച്ച അദ്ദേഹം ഡിജിറ്റൽ യുഗത്തിലെ രാഷ്ട്രീയവും സാങ്കേതികവിദ്യയുടെ സാംസ്കാരിക പ്രത്യാഘാതങ്ങളും വിശകലനം ചെയ്യുന്ന പ്രബന്ധങ്ങളിലൂടെ സമകാലിക ലോകത്തെ സർഗാത്മകമായി സംബോധന ചെയ്തുവെന്ന് ജൂറി വിലയിരുത്തി.
സാമൂഹിക പ്രതിബദ്ധതയുള്ള എഴുത്തുകാരെയും അവരുടെ മികച്ച സംഭാവനകളെയും ആദരിക്കുന്നതിന് വേണ്ടി 2012 മുതലാണ് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സാഹിത്യോത്സവ് അവാർഡ് നൽകി വരുന്നത്. ബാലകൃഷ്ണൻ വള്ളിക്കുന്ന് (2012), പോക്കർ കടലുണ്ടി (2013), തോപ്പിൽ മുഹമ്മദ് മീരാൻ (2014), എം. എ. റഹ്മാൻ (2015), വീരാൻകുട്ടി (2016), കെ. പി. രാമനുണ്ണി (2017), പി. സുരേന്ദ്രൻ (2018), സച്ചിദാനന്ദൻ (2019), എൻ. എസ്. മാധവൻ (2022), ഡോ. ശശി തരൂർ (2023), പി. എൻ. ഗോപി കൃഷ്ണൻ (2024), ടി. ഡി. രാമകൃഷ്ണൻ (2025). തുടങ്ങിയവർക്കാണ് മുൻ വർഷങ്ങളിൽ പുരസ്കാരം നൽകിയത്. ജൂലൈ 25ന് ആലപ്പുഴയിൽ വച്ച് നടക്കുന്ന കേരള സാഹിത്യോത്സവ് വേദിയിൽ വെച്ച് സമസ്ത കേന്ദ്ര മുശാവറ അംഗം കെ പി മുഹമ്മദ് മുസ്ലിയാർ കൊമ്പം അവാർഡ് കൈമാറും. മുതിർന്ന മാധ്യമ പ്രവർത്തകൻ പരൻജോയ് ഗുഹ താക്കുർത, കന്നഡ കവി കമലാകർ ഭട്ട്, കെ പി രാമനുണ്ണി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്ദൽ, ജനറൽ സെക്രട്ടറി ഡോ. അബൂബക്കർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
-
india3 days agoവിനോദസഞ്ചാര കേന്ദ്രത്തില്‍ മുസ്ലിം കുടുംബത്തിന് നേരെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഭീഷണിയും മാനസിക പീഡനവും
-
kerala2 days agoമലപ്പുറം പാണക്കാട് മണ്ണിടിച്ചില്‍; സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍ നിര്‍ദ്ദേശം നല്കി
-
Video Stories2 days agoകനത്ത മഴ; 4, 5, 6, 10 തീയതികളിലെ പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു
-
News2 days agoഫലസ്തീന് തടവുകാര്‍ക്ക് ചുറ്റും മുതലകളെ കാവല്‍ നിര്‍ത്താനുള്ള ക്രൂരനീക്കം; ഇസ്രായേല്‍ മന്ത്രിയുടെ പദ്ധതി കോടതി തടഞ്ഞു
-
local1 hour agoഫ്ലോറ ഫന്റാസിയ അമ്യൂസ്മെന്റ് പാർക്കിന് ദക്ഷിണേന്ത്യയിലെ പ്രകൃതിസുഹൃദ പാർക്കിനുള്ള എ.പി.ജെ. അബ്ദുൾ കലാം നാഷണൽ അവാർഡ്

