crime

വധശിക്ഷ പ്രസ്താവിച്ച ജഡ്ജിയെ വധിക്കണമെന്ന് പോസ്റ്റ്: കോഴിക്കോട്ട് യുവാവ് അറസ്റ്റില്‍

By webdesk14

February 07, 2024

കോഴിക്കോട്: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ച ജഡ്ജിയെ വധിക്കണണെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍. ചങ്ങരോത്ത് സ്വദേശി മുഹമ്മദ് ഹാദിയാണ് (26) അറസ്റ്റിലായത്.

പേരാമ്പ്രയിലെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നാണ് പ്രതിയെ പെരുവണ്ണാമുഴി പൊലീസ് പിടികൂടിയത്. സ്വമേധയാ എടുത്ത കേസിലാണ് നടപടി. ൺജീത് ശ്രീനിവാസൻ വധക്കേസിൽ ശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപവും ഭീഷണിയും മുഴക്കിയ മൂന്നു പേർ നേരത്തെ അറസ്റ്റിലായിരുന്നു.