മലപ്പുറം തൃക്കലങ്ങോട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ പതിനെട്ടുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക. ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് തൃക്കലങ്ങോട് സ്വദേശി പുതിയത്ത് വീട്ടില്‍ ഷൈമ സിനിവരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച ഷൈമയുടെ വിവാഹം നിശ്ചയിച്ചിരുന്നു. അതേസമയം ഇന്നലെ രാത്രിയോടെ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് സജീര്‍ കൈഞെരമ്പ് മുറിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നു. യുവാവിനെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സജീര്‍ അപകടനില തരണം ചെയ്തതായാണ് വിവരം. എടവണ്ണ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകിട്ട് പെണ്‍കുട്ടിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഷൈമയുടെ വിവാഹ നിശ്ചയിച്ചിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ്. കാരക്കുന്ന് വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലായിരിക്കും ഖബര്‍ അടക്കം.
എടവണ്ണ പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തു. ബന്ധുക്കളുടെയടക്കം മൊഴി രേഖപ്പെടുത്തി.