kerala

ശബരിമല കട്ടിള പാളിയിലെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ പോറ്റിയുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

By webdesk18

November 03, 2025

ശബരിമലയിലെ കട്ടിള പാളിയിലെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് പ്രത്യേക അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തിയേക്കും. ഈ കേസിലും പോറ്റിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് തീരുമാനം. ഇതിനായി അപേക്ഷ നല്‍കും.

കേസിലെ പ്രതികളായ ദേവസ്വം ബോര്‍ഡിലെ മുന്‍ ഉദ്യോഗസ്ഥരെ ഉടന്‍തന്നെ ചോദ്യം ചെയ്യും. ഇവരുടെ പങ്ക് തെളിയിക്കുന്ന വിവരങ്ങള്‍ ലഭിച്ചാല്‍ അറസ്റ്റിലേക്ക് കടന്നേക്കും. കേസില്‍ അറസ്റ്റിലായ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.