kerala

മുതലപ്പൊഴിയിലെ പൊഴി ഇന്ന് മുറിക്കും; മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധത്തില്‍

By webdesk18

April 17, 2025

പ്രതിഷേധങ്ങല്‍ തുടരുന്നതിനിടെ ഇന്ന് മുതലപ്പൊഴിയിലെ പൊഴി മുറിക്കും. മത്സ്യത്തൊഴിലാളികളുടെ ശക്തമായ പ്രതിഷേധങ്ങള്‍ നിലനില്‍ക്കെ ഇന്നലെ ചേര്‍ന്ന മന്ത്രി തല യോഗത്തിലാണ് അടിയന്തരമായി പൊഴിമുറിക്കാന്‍ മന്ത്രി സജി ചെറിയാന്‍ നിര്‍ദേശം നല്‍കിയത്.

കലക്ടര്‍ ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവ് നല്‍കിയതിനാല്‍ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്ത് നീക്കും. എന്നാല്‍ പൊലീസിന്റെ നിയമനടപടി സംഘര്‍ഷത്തിലേക്ക് നയിച്ചേക്കും. ഇന്നലെ മന്ത്രി സജി ചെറിയാന് നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. പൊഴി മുറിക്കാന്‍ അനുവദിക്കില്ല എന്നാണ് മത്സ്യത്തൊഴിലാളികളുടെ നിലപാട്.

മണല്‍ മുഴുവനും നീക്കി പ്രശ്‌നം പരിഹരിക്കണമെന്ന് സംയുക്ത സമരസമിതി ആവശ്യപ്പെട്ടു. പൊഴി മുറിക്കാനായില്ലെങ്കില്‍ പ്രദേശത്തെ അഞ്ചു പഞ്ചായത്തുകളില്‍ വെള്ളം കയറുമെന്നാണ് ആശങ്ക.