kerala

‘മോദിയുടെ ഷൂ തുടയ്ക്കുന്ന പിണറായി’; പി എം ശ്രീ പദ്ധതിക്കെതിരെ വേറിട്ട പ്രതിഷേധവുമായി എംഎസ്എഫ്

By webdesk17

October 24, 2025

മോദിയുടെ ഷൂ തുടയ്ക്കുന്ന പിണറായിയെ പ്രതീകാത്മകമായി ആവിഷ്‌ക്കരിച്ച് എം.എസ്.എഫിന്റെ വേറിട്ട പ്രതിഷേധം. പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട സര്‍ക്കാര്‍ നടപടിക്കെതിരെയാണ് കോഴിക്കോട് ജില്ല എം.എസ്.എഫ് മാവൂര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ കോലം കത്തിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജില്ലാ ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, ഭാരവാഹികളായ അന്‍സാര്‍ പെരുവയല്‍, മുഹാദ് സിഎം, ജില്ലാ കമ്മിറ്റിയംഗങ്ങളായ ജുനൈദ് സി.വി, എംപി സാജിദ് റഹ്‌മാന്‍, അഫ്‌നാന്‍ നന്മണ്ട, സഫ്വാന്‍ തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്.