ജനദ്രോഹ നയങ്ങൾ മറച്ചുവെക്കാൻ സർക്കാർ വൻതോതിൽ പി.ആർ. പ്രവർത്തനങ്ങൾ നടത്തുകയാണെന്ന് മലപ്പുറം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. കുഞ്ഞാലിക്കുട്ടി. പുൽപ്പറ്റ ഗ്രാമപഞ്ചായത്ത് യുഡിഎഫ് നേതൃ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് ഉപകാരപ്രദമായ ഒരു കാര്യവും ഈ സർക്കാർ ചെയ്തിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭരണപരാജയങ്ങൾ മൂടിവെക്കാൻ കോടികൾ ചെലവാക്കി പരസ്യം നൽകുന്ന രീതിയാണ് സർക്കാർ സ്വീകരിക്കുന്നത്. സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരായ ശക്തമായ വിധിയെഴുത്തായി ഈ തിരഞ്ഞെടുപ്പ് മാറുമെന്നും അദ്ദേഹം പറഞ്ഞു.
സംഗമം പി. ഉബൈദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി. എ സലാം, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ പി കുഞ്ഞാപ്പു ഹാജി , എ എം അബൂബക്കർ,യു.ഡി.എഫ് ചെയർമാൻ ഷൗക്കത്ത് അലി, കൺവീനർ പി ടി അബ്ബാസ്, പൂക്കോടൻ അബൂബക്കർ, ടി കെ റഷീദ്, അജ്മൽ ആനത്താൻ, എ എം സനാഉല്ല മാസ്റ്റർ, റിയാസ് പുൽപ്പറ്റ, വിപി റിയാസ്, എസ് അദ്നാൻ, സലാം വളമംഗലം, ശിഹാബ് തൃപ്പനച്ചി, പി സി അബ്ദു റഹ്മാൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ കെ റംല, ഇ അബൂബക്കർ, സിത്താര ഉള്ളത്, ഹരിദാസ് പുൽപ്പറ്റ, ബാബു പാത്തിക്കൽ, കെ പി ബഷീർ, ആബിദ ഫാറൂഖി, സി എച്ച് സൈനബ, അഡ്വ കെ വി യാസർ എന്നിവർ സംസാരിച്ചു.