kerala
പ്രദീപിന് കണ്ണീരോടെ നാടിന്റെ യാത്രാമൊഴി; അന്തിമോപചാരമര്‍പ്പിച്ചു ആയിരങ്ങള്‍
2002 മുതലാണ് പ്രദീപ് വ്യോമസേനയുടെ ഭാഗമാകുന്നത്
തൃശ്ശൂര്‍:ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന് ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപിന് കണ്ണീരോടെ നാടിന്റെ യാത്രാമൊഴി. എല്ലാ ഔദ്യോഗിക ബഹുമതികളോടെയും കൂടി തൃശ്ശൂര്‍ പൊന്നുകരയിലുഉള്ള അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്.
ഉച്ചയോടെ സോലൂര്‍ വ്യോമതാവളത്തില്‍ നിന്ന് റോഡ് മാര്‍ഗം വാളയാറില്‍ എത്തിച്ച പ്രദീപിന്റെ മൃതദേഹം മന്ത്രിമാര്‍ ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്. ശേഷം ജന്മനാടായ തൃശ്ശൂരിലേക്ക് വിലാപയാത്ര റോഡ് മാര്‍ഗം തുടര്‍ന്നു. ശേഷം അദ്ദേഹം പഠിച്ച പുത്തൂര്‍ ഗവണ്മെന്റ് സ്കൂളില്‍ പൊതുദര്‍ശനത്തിനുവെച്ചു. രാഷ്ട്രീയ രംഗത്തും സാമൂഹിക രംഗത്തും പ്രവര്‍ത്തിക്കുന്ന ഒട്ടനവധി പ്രമുഖരടക്കം ആയിരക്കണക്കിന് ആളുകളാണ് അവസാനമായി ഒരു നോക്ക് കാണാന്‍ തടിച്ചുകൂടിയത്. വൈകിട്ടോടെ വസതിയില്‍ വച്ച് സംസ്കാരചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെ നടന്നു.
2002 മുതലാണ് പ്രദീപ് വ്യോമസേനയുടെ ഭാഗമാകുന്നത്. അച്ഛന്റെ ചികിത്സ ആവശ്യത്തിനായി നാട്ടിലെത്തിയ പ്രദീപ് തിരികെ ജോലിയില്‍ പ്രവേശിച്ച നാലാം ദിനമാണ് ദാരുണമായ അപകടം സംഭവിക്കുന്നത്.
കഴിഞ്ഞദിവസം കൂനൂരില്‍ വെച്ച് നടന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍ ആണ് സംയുക്ത സൈനിക മേധാവി അടക്കം 13 പേര് രാജ്യത്തിന് നഷ്ടമായത്.അപകടത്തില്‍ ഉണ്ടായിരുന്ന 14 പേരില്‍ 13പേരും മരണത്തിനു കീഴടങ്ങി.ശേഷിച്ച ഒരാള്‍ ബംഗളൂരുവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികത്സ തുടരുകയാണ്.
kerala
നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു
അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
പ്രശസ്ത നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു. അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കണ്ണൂർ സ്വദേശിയായ ശ്രീനിവാസൻ കൊച്ചി ഉദയംപേരൂരിലായിരുന്നു താമസം.
ദീർഘകാലമായി ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നെങ്കിലും അടുത്തകാലംവരെ വിവിധ പൊതുവേദികളിൽ അദ്ദേഹം സാന്നിധ്യമറിയിച്ചിരുന്നു. സാമൂഹിക പ്രസക്തിയുള്ള സിനിമകളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ ശ്രീനിവാസൻ നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ തനതായ മുദ്ര പതിപ്പിച്ചിരുന്നു.
മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പിന്നീട് അറിയിക്കും.
kerala
ലൈംഗികാതിക്രമ പരാതി: പി.ടി. കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് ഉത്തരവ്
തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അപേക്ഷയില്‍ വിധി പറയുക.
തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തക നല്കിയ ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകന് പി.ടി. കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി ഉത്തരവുണ്ടാകും. തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അപേക്ഷയില്‍ വിധി പറയുക. സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിക്കെതിരായ ഗുരുതര ആരോപണമാണിതെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു.
പരാതിക്കാരിയെ മുറിയിലേക്ക് വിളിച്ചുവരുത്തി ബലപ്രയോഗത്തിലൂടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ലൈംഗിക സ്വഭാവത്തോടെ കടന്നുപിടിച്ചതായി പൊലീസ് ജില്ലാ സെഷന്‍സ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പൊലീസ് റിപ്പോര്‍ട്ടും കേസ് ഡയറിയും കോടതിയില്‍ ഹാജരാക്കി.
വാദത്തിനിടെ പരാതി നല്കുന്നതില് ഉണ്ടായ കാലതാമസം പി.ടി. കുഞ്ഞുമുഹമ്മദിന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. നവംബര്‍ ആറിന് നടന്നതായി പറയുന്ന സംഭവത്തില്‍ നവംബര്‍ 27നാണ് പരാതി നല്‍കിയതെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ കാരണം പരാതിയില്‍ താമസം സംഭവിച്ചതാണെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
കേസിലെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ഐ.എഫ്.എഫ്.കെ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന ജൂറി ചെയര്‍മാനായിരുന്ന സമയത്താണ് കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമം നടത്തിയതെന്നതാണ് സംവിധായികയുടെ പരാതി.
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ രണ്ടാം സീസണില്‍ കിരീടമണിഞ്ഞ് കണ്ണൂര്‍ വാരിയേഴ്സ്. ഫൈനലില്‍ തൃശ്ശൂര്‍ മാജിക് എഫ്സിയെ കണ്ണൂര്‍ കീഴടക്കി. എതിരില്ലാത്ത ഒരു ഗോളിനാണ് ജയം. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ കിരീടത്തിനായി ഇരുടീമുകളും പന്തുതട്ടിയപ്പോള്‍ ആദ്യ മിനിറ്റുകളില്‍ തന്നെ നിരവധി മുന്നേറ്റങ്ങളുണ്ടായി. 18-ാം മിനിറ്റില്‍ തന്നെ കണ്ണൂര്‍ മുന്നിലെത്തി. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് അസിയര്‍ ഗോമസാണ് കണ്ണൂരിന് ലീഡ് സമ്മാനിച്ചത്. എന്നാല്‍ തിരിച്ചടിക്കാന്‍ തൃശ്ശൂര്‍ മുന്നേറ്റം നടത്തിയെങ്കിലും സാധിച്ചില്ല. ആദ്യ പകുതി മുന്നിട്ടുനിന്ന കണ്ണൂര്‍ രണ്ടാം പകുതിയിലും പ്രതിരോധം കടുപ്പിച്ചു. ചുവപ്പ് കാര്‍ഡ് കിട്ടി പത്ത് പേരായി കളിച്ചാണ് കണ്ണൂര്‍ രണ്ടാം പകുതിയില്‍ പ്രതിരോധിച്ചത്.
ആദ്യ സീസണിലെ ചാമ്പ്യന്മാരും ഇത്തവണ പോയിന്റ് നിലയില്‍ ഒന്നാംസ്ഥാനക്കാരുമായ കാലിക്കറ്റ് എഫ്സിയെ സെമിഫൈനലില്‍ എതിരില്ലാത്ത ഒരുഗോളിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് കണ്ണൂര്‍ ഫൈനലിലെത്തിയത്. ഹോം ഗ്രൗണ്ട് എന്ന മുന്‍തൂക്കവും കണ്ണൂരിന് അനുകൂലമായി. കണ്ണൂര്‍ വാരിയേഴ്സിനെതിരെ സൂപ്പര്‍ ലീഗില്‍ തൃശ്ശൂര്‍ മാജിക് എഫ്സിക്ക് ഇതുവരെ ജയിക്കാന്‍ സാധിച്ചിട്ടില്ല. രണ്ടാം സീസണില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഒരുമത്സരം സമനിലയിലായി. മറ്റൊന്ന് കണ്ണൂര്‍ വാരിയേഴ്സ് വിജയിച്ചു.
-
india3 days agoട്രെയിനുകളിൽ ലഗേജ് പരിധി: നിശ്ചിത പരിധി കടന്നാൽ അധിക ചാർജ് ഈടാക്കുമെന്ന് റെയിൽവേ മന്ത്രി
-
kerala3 days ago‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ട്: അണിയറപ്രവർത്തകർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിൽ കേസെടുത്ത് പൊലീസ്
-
GULF3 days agoദുബൈ–തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി; 150 യാത്രക്കാർ ദുരിതത്തിൽ
-
kerala3 days agoശബരിമല സ്വർണക്കൊള്ള കേസ്: എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യം നാളെ സുപ്രീംകോടതി പരിഗണിക്കും
-
kerala3 days agoവഖഫ് സ്വത്തുകൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ മൂന്ന് മാസം കൂടി സമയം
-
kerala3 days ago‘ഞാന്‍ ജയിച്ചടാ മോനെ ഷുഹൈബേ…; കൊല്ലപ്പെട്ട ഷുഹൈബിന്റെ ഖബറിടം സന്ദര്‍ശിച്ച് റിജില്‍ മാക്കുറ്റി
-
india3 days agoഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് നീട്ടി പാകിസ്താൻ
-
kerala3 days agoപാരഡി പാട്ടിനെതിരേ പരാതി നൽകുന്നത് പാരഡിയേക്കാൾ വലിയ കോമഡി; വിമർശനവുമായി പി.സി. വിഷ്ണുനാഥ്
