News

പ്രകാശ് രാജിന്റെ മാതാവ് സുവര്‍ണലത അന്തരിച്ചു; വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം

By Akhila

March 30, 2026

ബംഗളൂരു: തമിഴ് നടന്‍ പ്രകാശ് രാജിന്റെ മാതാവ് സുവര്‍ണലത അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 86 വയസായിരുന്നു. ഞായറാഴ്ച രാവിലെ കുടുംബ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് ബംഗളൂരുവില്‍ നടക്കും.

അമ്മയുടെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പ്രകാശ് രാജ് മുന്‍പ് തുറന്നുപറഞ്ഞിരുന്നു. ബ്രെയിന്‍ സിസ്റ്റ് ഉണ്ടെന്ന് കണ്ടെത്തുകയും ശസ്ത്രക്രിയക്ക് വിധേയയാവുകയും നിര്‍ഭാഗ്യവശാല്‍ അത് ഗുരുതരമായ ഓര്‍മ്മക്കുറവിന് കാരണമായി എന്ന് അദ്ദേഹം പങ്കുവെച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം, കുടുംബത്തിലെ അടുത്ത അംഗങ്ങളെ പോലും തിരിച്ചറിയാന്‍ സുവര്‍ണലത ബുദ്ധിമുട്ടിയിരുന്നു.